KeralaLatest NewsNews

ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്ന സംഭവം; കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കുന്ന കുറിപ്പ് പുറത്ത്

തൃശൂര്‍: ചെങ്ങാലൂരില്‍ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നതിന് പിന്നിലെ കാരണം പുറത്ത്. ജീതുവിനെ താന്‍ എന്തിനാണ് കൊലപ്പെടുത്തിയത് എന്ന് വ്യക്തമാക്കുന്ന വിരാജിന്റെ കുറിപ്പ് പൊലീസിന് ലഭിച്ചതായി ഒരു പ്രമുഖ മാധ്യമമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ജീതുവിനെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച സ്ഥലത്ത് വിരാജ് ഉപേക്ഷിച്ച ബാഗിൽ നിന്നാണ് കുറിപ്പ് ലഭിച്ചത്. ജീതുവിനെ വിരാജ് മറ്റൊരാള്‍ക്കൊപ്പം കണ്ടതിന് ശേഷമാണ് ഇവരുടെ വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Read Also: ദേശീയ അവാര്‍ഡ്‌ ദാനം ; പ്രതിഷേധക്കാരെ ഒഴിവാക്കി

ജീതു തന്നെ ചതിച്ചുവെന്നും അവള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലെന്നും ജീതു കാരണം തനിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായെന്നും വിരാജിന്റെ കുറിപ്പിൽ പറയുന്നുണ്ട്. വീട്ടുകാരോടും അയല്‍വാസികളോടും മാപ്പ് ചോദിക്കുന്നുവെന്നും താനും ഈ ലോകം വിടുകയാണെന്നും വിരാജ് വ്യക്തമാക്കുന്നു. ഒരു മാസം മുന്‍പ് വിരാജിന്റെ വീട്ടില്‍ താമസിക്കവേയാണ് മറ്റൊരാള്‍ക്കൊപ്പം ജീതുവിനെ ഭര്‍ത്താവ് കണ്ടതെന്ന് പോലീസ് പറയുന്നു. തുടർന്ന് വിഷയം പോലീസ് സ്റ്റേഷനിലെത്തുകയും സംയുക്തമായി വിവാഹമോചനത്തിന് അപേക്ഷ കൊടുക്കാന്‍ തീരുമാനമാകുകയും ചെയ്‌തു. എന്നാൽ അതിനിടെ യുവതിയെ കൊലപ്പെടുത്താൻ വിരാജ് തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button