കോഴിക്കോട് ; മണ്ണിടിഞ്ഞ് വീണ് അപകടം ഒരാൾ കുടുങ്ങി കിടക്കുന്നു. വൈകിട്ട് നാല് മണിയോടെ കോഴിക്കോട് റാം മനോഹര്‍ റോഡില്‍ ചിന്താവളപ്പില് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപം മണ്ണിടിഞ്ഞുവീണ് 9 അന്യസംസ്ഥാന തൊഴിലാളികളാണ് മണ്ണിനടിയിൽപ്പെട്ടത്. ബിഹാർ സ്വദേശികളാണ് ഇവരെന്നാണു സൂചന. എട്ടുപേരെ രക്ഷിച്ചു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു.
കെട്ടിട നിർമാണം നടക്കുന്ന സ്ഥലത്തു ലിഫ്റ്റ് സ്ഥാപിക്കാൻ കുഴിച്ച കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണതെന്നാണ് വിവരം. 20 അടിയോളം താഴ്ചയുള്ള കുഴിയിലാണു തൊഴിലാളികൾ കുടുങ്ങിയത്.
എതിര്‍പ്പ് അവഗണിച്ച് മണ്ണെടുത്തതാണ് അപകടത്തിന് കാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ജെ.സി.ബി ഉപയോഗിച്ച് മഴയില്‍ നനഞ്ഞ മണ്ണ് മാറ്റരുതെന്ന് തൊഴിലാളികള്‍ അറിയിച്ചിരുന്നെങ്കിലും ഇത് അവഗണിക്കുകയായിരുന്നുവെന്നാണ് സൂചന.
Also read ; ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്; നിർദേശം ബിജെപി നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ
Post Your Comments