തിരുവനന്തപുരം : എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 97.84 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ രണ്ടു ശതമാനം വര്‍ധനയാണ് വിജയശതമാനത്തിലുള്ളത്. 34313 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ് ലഭിച്ചു. എറണാകുളം ജില്ലയ്ക്കാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവിന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.
പിആര്‍ഡിയുടെ മൊബൈല്‍ ആപ്പ് വഴിയും
http:/keralapareekshabhavan.in , http:/results.kerala.nic.in , keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http:/results.itschool.gov.in
എന്നീ വെബ്‌സൈറ്റ് വഴിയും തത്സമയം ഫലമറിയാം
മലപ്പുറം ജില്ലയ്ക്കാണ് കൂടുതല്‍ എ പ്ലസ്. വയനാട് ജില്ലയ്ക്കാണ് ഏറ്റവും കുറവ് വിജയശതമാനം. സേ പരീക്ഷ മെയ് 21 മുതല്‍ 25 വരെ .ഫലം ജൂണില്‍. പ്ലസ് വണ്‍ പ്രവേശന നടപടികള്‍ മെയ് 9ന് ആരംഭിക്കും
Post Your Comments