ബീജിംഗ്: ഐടി കമ്പനികളില്‍ പുതിയ ജോലി : പുതിയ തസ്തിക പെണ്‍കുട്ടികള്‍ക്ക് മാത്രം. ‘പ്രോഗ്രാമിംഗ് ചീയര്‍ ലീഡേഴ്സ്’ ആയി പെണ്‍കുട്ടികള്‍ക്ക് പുതിയ ജോലി. തൊഴിലിടങ്ങളില്‍ തൊട്ടും തലോടിയും മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഐടി വിദഗ്ദന്മാരെ പ്രചോദിപ്പിക്കലാണ് ഇവരുടെ പ്രധാനപണി. ചൈനയിലാണ് ഐ.ടി കമ്പനികളില്‍ പുതിയ ജോലി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജോലി ചെയ്ത് മുഷിഞ്ഞിരിക്കുമ്പോള്‍ ഒപ്പം കാപ്പികുടിക്കാന്‍ വരാനും പുറത്തും തലയിലും ഒന്നു തലോടാനും ഒരു സുന്ദരി അരികില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാകും. പൊതുവേ സമ്മര്‍ദം കൂടുതലുള്ള ജോലികളില്‍ ഏര്‍പെടുന്ന ഐടി രംഗത്തെ മിടുക്കന്മാരെ ഇങ്ങനെ ചാര്‍ജ്ജാക്കാന്‍ ചൈനാക്കാരാണ് ഇത്തരമൊരു പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്. തലച്ചോറിന് കഠിനാധ്വാനം കൊടുത്ത് ക്ഷീണിച്ചിരിക്കുന്നവരെ ഉത്തേജിപ്പിക്കാനും മാനസിക സമ്മര്‍ദം കുറയ്ക്കാനും ചീയര്‍ ലീഡേഴ്സിനെ വെച്ചിരിക്കുകയാണ് മിക്ക കമ്പനികളും.
സുന്ദരികളും സംസാരിക്കാന്‍ അറിയാവുന്നവരും മിടുക്കികളുമായ അനേകം അഭ്യസ്ത വിദ്യരായ യുവതികള്‍ക്ക് തൊഴിലവസരം സൃഷ്ടിച്ച ഈ തൊഴില്‍ രംഗത്തിന് നല്‍കിയിരിക്കുന്നത് ‘പ്രോഗ്രാമിംഗ് ചീയര്‍ ലീഡേഴ്സ്’ എന്ന പേരാണ്. ഐടി കമ്പനികളിലെ പ്രോഗ്രാമര്‍മാര്‍ക്ക് പ്രാതല്‍ വാങ്ങിക്കൊണ്ടു വരിക, അവരുമായി മധുരഭാഷണങ്ങളില്‍ ഏര്‍പ്പെടുക, വേണമെങ്കില്‍ ഒന്നു പിംഗ്പോംഗ് കളിച്ചാല്‍ പോലും കുഴപ്പമില്ല.
2015 മുതല്‍ ചൈനയില്‍ ട്രെന്റായി മാറിയിരിക്കുന്ന ഈ പരിപാടിയില്‍ നന്നായി പെരുമാറാനറിയാവുന്ന സുന്ദരികളായ അനേകം പെണ്‍കുട്ടികളെയാണ് ഐടി കമ്പനികള്‍ ഈ ജോലിക്ക് മാത്രമായി നിയമിച്ചി രിക്കുന്നത്.
ജീവനക്കാര്‍ക്ക് സമ്മര്‍ദം ഒഴിവാക്കി രസകരമായ തൊഴില്‍ അനുഭവം സൃഷ്ടിക്കുക എന്നതാണ് ഇതുകൊണ്ട് കമ്പനികള്‍ ഉദ്ദേശിക്കുന്നത്. പെണ്‍കുട്ടികളുടെ സാന്നിധ്യം ജീവനക്കാരെ പ്രചോദിപ്പിക്കുകയും തൊഴിലില്‍ അവരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നുമാണ് കണ്ടെത്തല്‍.
Post Your Comments