Latest NewsDevotional

നവരത്ന മോതിരം ധരിക്കേണ്ടത് ആര്? അതുകൊണ്ടുള്ള ഗുണങ്ങള്‍

ഭാരതീയ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമായി നവഗ്രഹങ്ങളെ പൂജിക്കുന്നവരാണ് ഹൈന്ദവര്‍. നവഗ്രഹങ്ങളെ ഒന്നിച്ച് പ്രതീപ്പെടുത്താനും അതുവഴി ഐശ്വര്യം നേടാനുമാണ് സാധാരണയായി നവരത്ന മോതിരം ധരിക്കുന്നത്. നവഗ്രഹങ്ങളെ ഈ രത്നധാരണ രീതികൊണ്ട് ഒരുമിച്ച് പ്രീതിപ്പെടുത്താം എന്നാണ് വിശ്വാസം.

ഹൈന്ദവര്‍ കൂടുതലും ജാതകവും ഗ്രഹ നിലയിലും വിശ്വസിക്കുന്നവരാണ്. ഗ്രഹ നിലയില്‍ ദോഷങ്ങള്‍ ഉണ്ടായാല്‍ അതില്‍ നിന്നും രക്ഷനേടാനാണ് കല്ലുകള്‍ ധരിക്കുന്നത്. എന്നാല്‍ ചില സമയങ്ങളില്‍ ഗ്രഹനിലയില്‍ രണ്ട് ശത്രു ഗ്രഹങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രത്ന നിര്‍ദ്ദേശം പ്രയാസമാണ്. ഇവിടെ ഒരു ഗ്രഹത്തിനെ ബലപ്പെടുത്തുവനായി നടത്തുന്ന രത്ന നിര്‍ദ്ദേശം ശത്രു ഗ്രഹത്തിന് കൂടുതല്‍ ശക്തി പകരാന്‍ ഇടയുണ്ട്. അത് ജാതകന് കൂടുതല്‍ ദോഷ ഫലങ്ങള്‍ പ്രദാനം ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നവരത്ന മോതിരം നിര്‍ദ്ദേശിക്കുന്നത് ഏറ്റവും നല്ലതാണ്‌. നവരത്ന മോതിരം ധരിക്കുന്നതുകൊണ്ട് ശക്തരായ ഗ്രഹങ്ങളുടെ ബലം കൂടുതല്‍ വര്‍ദ്ധിപ്പിക്കുവാനും ദുര്‍ബല ഗ്രഹങ്ങളുടെ ബലം വര്‍ദ്ധിപ്പിക്കുവാനും സാധിക്കും. നവരത്നമോതിരധാരണം ഗ്രഹങ്ങളുടെ പരസ്പര ശത്രുത്വം ശമിപ്പിക്കുന്നതിന് അങ്ങേയറ്റം ഗുണപ്രദമാണ്. ചതുര നവരത്ന മോതിരമാണ് കൂടുതല്‍ നല്ലത്.

അടിവശം തുറന്ന വിധത്തിലായിരിക്കണം നവരത്നമോതിരം തയാറാക്കേണ്ടത്. അടിവശം അടഞ്ഞിരുന്നാൽ ഗുണം കുറയും എന്നാണ് അനുഭവം. രത്നങ്ങൾ ശരിയായ വിധത്തിലല്ല മോതിരത്തിൽ പതിപ്പിച്ചിരിക്കുന്നതെങ്കിലും തിരിച്ചടി ഉണ്ടാകുമെന്നാണ് പറയുന്നുണ്ട്.

സൂര്യന്റെ ദോഷം ഇരുപത്തിരണ്ടാം ദ്രോക്കണാധിപത്യം എന്നിവ മൂലവും നവരത്ന മോതിരം ഗുണപ്രദമല്ലാതാകും. രത്നമോതിരത്തിലെ ഇന്ദ്രനീലം വരുന്ന പിൻഭാഗം നിങ്ങൾ നഖത്തിന് നേരെ മുൻവശത്തേക്ക് ധരിക്കുന്നതുമൂലം ദോഷം വരാം. നവരത്നമോതിരത്തിലെ ഏതെങ്കിലും രത്നം തെറ്റിയാൽ ദോഷം വരാമെന്നും പഴമക്കാര്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button