യാത്രികരില്‍ പലരും സാഹസികത ഇഷ്ടപ്പെടുന്നവരാണ്. അതില്‍ ഏറ്റവും പ്രധാനമായ ഒരു സാഹാസിക വിനോദമാണ് റാഫ്ടിങ്. ഈ സാഹസിക വിനോദത്തെക്കുറിച്ചു അറിയാം.
റാഫ്ട് എന്ന കാറ്റു നിറയ്ക്കാവുന്ന ഉപകരണത്തില്‍ പുഴയിലൂടെയോ വെളളക്കെട്ടുകളിലൂടെയോ തുഴഞ്ഞു പോകുന്ന സാഹസിക വിനോദമാണ് റാഫ്ടിങ് എന്ന പേരില്‍ അറിയപ്പെടുന്നത്. താരതമ്യേന അപകടകരമായ വിനോദമാണിതെങ്കിലും സാഹസിക പ്രിയരായ ഒട്ടേറെ ആളുകല്‍ എന്താണിതെന്നറിയാനായി റാഫ്ടിങ്ങിനെത്തുന്നു.
വൈറ്റ് വാട്ടര്‍ റാഫ്ടിങ്ങാണ് റാഫ്ടിങ്ങുകളില്‍ ഏറ്റവും അപകടകരമായത്. ഋഷികേശ്, സന്‍സ്‌കാര്‍,ഇന്‍ഡസ് നദി,ഭാഗീരഥി നദി,ബ്രഹ്മപുത്ര നദി, കോലാഡ്, ബാരാപോള്‍, ഡണ്ഡേലി, ടോണ്‍സ് നദി, കാളി നദി എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ റാഫ്ടിങ്ങ് നടത്താന്‍ അനുയോജ്യമായ സ്ഥലങ്ങള്‍.
Post Your Comments