ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസില്‍ കുറ്റം ചുമത്തപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅ്ദനിയുടെ കേരളാ യാത്ര നീളും. മഅ്‌ദനിക്ക് അകമ്പടി പോകാന്‍ പൊലീസുകാരില്ലാത്തതാണ് വിനയായത്. കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് മഅ്‌ദനിക്ക് അകമ്പടി പോകാന്‍ പൊലീസുകാരില്ലാത്തത്. ഇന്ന് മുതല്‍ 11 വരെ കേരളത്തില്‍ തങ്ങാനാണ് കോടതി അനുമതി.
രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന മാതാവ് അസുമാബീവിയെ കാണാന്‍ എന്‍.ഐ.എ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് മഅ്ദനി എത്തുന്നത്. മഅ്ദനിയുടെ അകമ്പടിക്കായി പോകുന്ന ആറ് പൊലീസുകാര്‍ക്കും മറ്റുമുള്ള ചെലവിലേക്കായി 1.16 ലക്ഷം രൂപ ഇതിനോടകം തന്നെ കെട്ടിവച്ചിട്ടുണ്ട്. ആറ് പൊലീസ് ഉദ്യോഗസ്ഥരെയും ഒരു വാഹനവുമാണ് വിട്ടുനല്‍കുക. വാഹനത്തിന് ഒരു കിലോമീറ്ററിന് 60 രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. അടുത്ത ദിവസം മഅ്ദനി കേരളത്തിലേക്ക് തിരിക്കുമെന്നാണ് പ്രതീക്ഷ.
Post Your Comments