ദുബായ് : മെയ് ദിനത്തില്‍ തൊഴിലിന്‌റെ മഹത്വവും സഹാനൂഭൂതിയുടെ സന്ദേശവും ലോകത്തോട് പറഞ്ഞ് ദുബായ് ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍. മെയ് ദിനത്തില്‍ സ്‌കൂളിലെ ശുചീകരണ തൊഴിലാളികളുടെ ജോലി ഏറ്റെടുത്തും മികച്ച സോപ്പ്, ഷാംപൂ തുടങ്ങി വിലയേറിയ സമ്മാനങ്ങള്‍ സ്‌കൂളിലെ ജീവനക്കാര്‍ക്ക് പങ്കുവയ്ച്ചുമാണ് വിദ്യാര്‍ഥികള്‍ മാതൃകയായത്. അല്‍ ഖൂസിലെ ജെംസ് അവര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ക്ലാസ് മുറികള്‍ തുടച്ച് വൃത്തിയാക്കിയും സ്‌കൂളിലെ ഫര്‍ണിച്ചറുകള്‍ യഥാസ്ഥാനത്ത് വച്ചും ക്ലാസ് മുറികളെ കുട്ടികള്‍ ഭംഗിയുള്ളതാക്കി. സ്‌കൂള്‍ കെട്ടിടത്തിലെ കവാടങ്ങളും ഇടനാഴിയും മുതല്‍ ഒരോ മുക്കും മൂലയും വരെ വിദ്യാര്‍ഥികളുടെ കരങ്ങള്‍ തിളക്കമുള്ളതാക്കി തീര്‍ത്തു.
‘ സ്‌കൂളിലെ ആന്‌റിമാര്‍ തങ്ങള്‍ക്ക് വേണ്ടി കഷ്ടടപ്പെടുന്നുണ്ടെന്നും അവരുടെ ജോലികള്‍ ഏറ്റെടുത്ത് സഹായിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും’ വിദ്യാര്‍ഥികള്‍ പറയുന്നു. അസംബ്ലിയില്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് ഭക്ഷണ സാധനങ്ങള്‍, സോപ്പ്, ഷാംപൂ, തുടങ്ങി ശുചീകരണത്തിനായി ഉപയോഗിക്കുന്ന സാമഗ്രികള്‍ എന്നിവ കൈമാറി. പ്ലേ സ്‌കൂള്‍ കുഞ്ഞുങ്ങള്‍ അവരുടെ ആയമാര്‍ക്ക് പഴങ്ങളും മറ്റ് ധാന്യങ്ങഴുമടങ്ങിയ പായ്ക്ക്റ്റ് സമ്മാനിക്കാനും മറന്നില്ല. പ്ലാസ്റ്റിക്കിന്‌റെ ഉപയോഗം കുറയ്ക്കു എന്ന സന്ദേശം നല്‍കി തുണി സഞ്ചികളിലാണ് വിദ്യാര്‍ഥികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തത്.
Post Your Comments