ഇറാഖ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മാധ്യമപ്രവര്‍ത്തകന്‍

ബാഗ്ദാദ്: ജോര്‍ജ് ഡബ്ലു ബുഷിന് നേര്‍ക്ക് ഷൂ എറിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ മുന്‍തദര്‍ അല്‍ സെയ്ദി ഇറാഖ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി റിപ്പോര്‍ട്ട്. 2008 ല്‍ ബാഗ്ദാദിലെ വാര്‍ത്താ സമ്മേളനത്തിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബുഷിന് നേര്‍ക്ക് മാധ്യമ പ്രവര്‍ത്തകനായ മുന്‍തദര്‍ ഷൂ വലിച്ചെറിഞ്ഞത്. ഇറാഖ് ജനതയ്ക്ക് വേണ്ടി നല്‍കുന്ന വിടവാങ്ങള്‍ ചുംബനം ആണിത് എന്നായിരുന്നു സംഭവത്തിനുശേഷം മുന്‍തദറിന്റെ പ്രതികരണം.

ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ അനാഥരായ വിധവകള്‍ക്കും മക്കള്‍ക്കും വേണ്ടിയാണ് താനത് ചെയ്തതെന്നും അയാള്‍ വ്യക്തമാക്കി. മെയ് 12 നാണ് ഇറാഖില്‍ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. സംഭവത്തിന്റെ പേരില്‍ ഒമ്ബത് മാസം ജയിലിലായ മുന്‍തദറിനെ പിന്നീട് നല്ല പെരുമാറ്റത്തിന്റെ പേരില്‍ ശിക്ഷ ഇളവ് ചെയ്ത് വിട്ടയക്കുകയായിരുന്നു. സന്നദ്ധ സംഘടനയായ അല്‍ സെയ്ദി ഫൗണ്ടേഷന്റെ മേധാവി കൂടിയാണ് മുന്‍തദര്‍.

Share
Leave a Comment