
ശ്രീനഗര്‍: കശ്മീരില്‍ സ്കൂള്‍ ബസിന് നേരെയുണ്ടായ കല്ലേറില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഇതില്‍ ഒരു വിദ്യാര്‍ഥിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കല്ലേറില്‍ തലക്ക് പരിക്ക് പറ്റിയ ഒരു വിദ്യാര്‍ഥിയെ പ്രാഥമിക പരിശോധനക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ബസില്‍ 50 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ വിദഗ്ധ ചികില്‍സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി ശ്രീനഗര്‍ പൊലീസ് അറിയിച്ചു.
ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ റെയിന്‍ബോ സ്കൂളിലെ വിദ്യാര്‍ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സ്കൂള്‍ ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തി. ജമ്മുകശ്മീര്‍ വിദ്യാഭ്യാസമന്ത്രി ചൗധരി സുല്‍ഫിക്കര്‍ അലിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും സംഭവത്തെ അപലപിച്ച് രംഗത്തെത്തി.
Post Your Comments