Latest NewsNewsIndia

2019ലെ തിരഞ്ഞെടുപ്പിന് പുതിയ തന്ത്രങ്ങൾ മെനഞ്ഞ് യോഗി ആദിത്യനാഥ്

വാരണാസി: 2019ലെ പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 82 ഒ.ബി.സി വിഭാഗങ്ങളെ മൂന്നായി തിരിച്ച്‌ 27 ശതമാനം വീതം സംവരണം നല്‍കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. ഇത് നടപ്പിലാകുന്നതോടെ യു.പിയിലെ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബി.എസ്.പിയും തമ്മിലുള്ള കൂട്ടുകെട്ടിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

ALSO READ: 93 തടവുകാരെ ജയില്‍ മോചിതരാക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

27 ശതമാനം സംവരണത്തെ മൂന്നായി വിഭജിക്കും. നാല് ജാതികള്‍ ഉള്‍പ്പെടുന്ന പിന്നോക്കം വിഭാഗം, അതീവ പിന്നോക്കം​ (19 ജാതികള്‍)​,​ 59 ജാതികള്‍ ഉള്‍പ്പെടുത്തി വളരെയേറെ പിന്നോക്കം എന്നിങ്ങനെയാണ് വിഭജിക്കുക . അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പിന് ആറ് മാസം മുൻപ് സംവരണം നടപ്പാക്കാനാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഒ.ബി.സി വിഭാഗത്തില്‍പെടുന്ന യാദവരാണ് സംവരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button