Latest NewsNewsInternationalGulf

തൊഴിലില്‍ വിദഗ്ധരാണെങ്കില്‍ തൊഴിലുടമയെ മാറ്റാം : സൗദിയില്‍ നിയമഭേദഗതിയ്ക്ക് നീക്കം

ജിദ്ദ: തൊഴിലില്‍ നൈപുണ്യമുള്ളവര്‍ക്ക് തൊഴിലുടമയെ മാറ്റാന്‍ സാധിക്കുന്ന നിയമഭേദഗതിയ്ക്ക് സൗദിയില്‍ നീക്കം. വിദഗ്ധരായ വിദേശ തൊഴിലാളികള്‍ക്ക് നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ തൊഴില്‍ ഉടമയെ സ്വയം തിരഞ്ഞെടുക്കാമെന്ന അനുമതി നല്‍കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം. ഇതിനായി തൊഴില്‍ മന്ത്രാലയം ഇറക്കിയ കരട് നിയമം അന്തിമ തീരുമാനത്തിനായിട്ടുള്ള നടപടികളിലാണ്.

എന്നാല്‍ ഇത്തരത്തില്‍ തൊഴിലുടമയെ മാറ്റണമെങ്കില്‍ നിലവിലുള്ള തൊഴില്‍ കരാറുകള്‍ അവസാനിക്കണം. നിയമം പ്രാബല്യത്തില്‍ വരുന്നതോടുകൂടി ഇന്ത്യയില്‍ നിന്നടക്കം ലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ക്കാണ് ആശ്വാസമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button