ബെയ്ജിങ്: ടേക്ക് ഓഫിനു മുന്‍പ് യാത്രക്കാരന് ശുദ്ധവായുവിനായി തുറന്നത് എമര്‍ജന്‍സി ഡോര്‍. നിമിഷങ്ങള്‍ക്കുള്ളിലാണ് എമര്‍ജന്‍സി സുരക്ഷാ വാതിലും അനുബന്ധ സാമഗ്രികളും തകര്‍ന്നത്. കഴിഞ്ഞ മാസം 27ന് മിയാങ്യാങ് നാന്ജിയോവോ എയര്‍പോര്‍ട്ടിലാണ് സംഭവം.
വിമാനത്തിനുള്ളില്‍ ചൂടു കൂടുതലാണെന്ന് പറഞ്ഞാണ് ചൈനക്കാരനായ യാത്രക്കാരന് എമര്‍ജന്‍സി വാതില്‍ തുറന്നത്. ഉടന്‍ തന്നെ വാതില്‍ ഇരിക്കുന്ന ഭാഗം തകരുകയും എമര്‍ജന്‍സി സ്ലൈഡ് തുറന്നു വരികയുമായിരുന്നു. സംഭവത്തില്‍ ചെന്‍ എന്ന 25കാരനെ പിടികൂടുകയും 15 ദിവസം തടവും 70,000 യെന്‍( 11,000 യു എസ് ഡോളര്‍) പിഴയീടാക്കുകയും ചെയ്തു. ഇയാള്‍ക്ക് എമര്‍ജന്‍സി വാതില്‍ എങ്ങനെ ഉപയോഗിക്കണമെന്നതില്‍ അറിവില്ലെന്നും അധികൃതര്‍ പറഞ്ഞു. മുന്‍പും ഇതേ വിമാനതാവളത്തില്‍ യാത്രക്കാരന് എമര്‍ജന്‍സി വാതില്‍ തുറന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
Post Your Comments