KeralaLatest NewsNewsIndia

ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസംഘടിപ്പിക്കണം, പരിഹാസവുമായി ബിജെപി

കോഴിക്കോട്: സിപിഎമ്മും സിപിഐയും കോണ്‍ഗ്രസ്സുമായി ലയിക്കുന്നതാണ് നല്ലതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. 28 സംസ്ഥാനങ്ങളില്‍ ഒരുമിക്കാമെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ട് ആയിക്കൂട എന്ന് നേതാക്കള്‍ വ്യക്തമാക്കേണ്ടതുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കണം.

also read:ചെങ്ങന്നൂരില്‍ എൻഡിഎയ്ക്കെതിരെ സംയുക്ത സ്ഥാനാർത്ഥിയെ നിർത്താൻ പരിഹസിച്ച് പി കെ കൃഷ്ണദാസ് 

സഖ്യമെന്ന പേരില്‍ ജനങ്ങളെ പറ്റിക്കാതെ മൂവരും ഒരുമിക്കുന്നതിലൂടെ കേരള രാഷ്ട്രീയം മാലിന്യമുക്തമാകുമെന്നും ഇതിലൂടെ സ്വഛ്ഭാരത് നടപ്പിലാകുമെന്നും കൃഷ്ണദാസ് പരിഹസിച്ചു. പാലക്കാട്
ഒരുമിച്ച് നിന്ന് അവിശ്വാസ പ്രമേയം പാസാക്കിയവർ ചെങ്ങന്നൂരില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി എന്‍ഡിഎയെ നേരിടാനുള്ള ചങ്കൂറ്റം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button