കൊല്ലം അഞ്ചലിനടുത്തായി അപൂര്‍വ്വതകള്‍ നിറഞ്ഞകോട്ടുക്കല്‍ ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നു. പ്രകൃതിഭംഗിനിറഞ്ഞതാണ് ചുറ്റുപാടുകള്‍. വയലിനുനടുവിലായി ഒരു ആനകിടക്കുന്നതായി തോന്നും ദൂരെനിന്നും നോക്കുമ്പോള്‍. അടുത്തുചെല്ലുമ്പോഴാണ് ഇതൊരു ഗുഹാക്ഷേത്രമാണെന്ന് മനസിലാകുക. വലിയൊരുപാറയിലാണ് രണ്ടുഭാഗങ്ങളിലായി ക്ഷേത്രം കൊത്തിയെടുത്തിരിക്കുന്നത്. ഒരേമേല്‍ക്കൂരയാണ് രണ്ട് ഭാഗങ്ങള്‍ക്കും കൂടിയുളളത്. ശില്പ്പവിദ്യയുടെ കൊതിപ്പിക്കുന്ന അഴകാണ് ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത്. കൊത്തിയകല്‍ എന്ന ക്ഷേത്രത്തിന്റെ പേരില്‍നിന്നാണ് സ്ഥലനാമം ഉണ്ടായതെന്നും ഇത് പിന്നീട് കോട്ടുക്കല്‍ എന്നായി മാറിയതാണെന്നും പറയുന്നു.
നിരവധി അപൂര്‍വ്വതകളാണ് ഈ ക്ഷേത്രത്തിലെത്തിയാല്‍ കാണാനാകുക. ഒരേപാറയില്‍തന്നെ രണ്ട് ഇടങ്ങള്‍ വ്യത്യസ്ത അളവുകളിലായി ആരാധനക്കായി കൊത്തിഉണ്ടാക്കിയിരിക്കുന്നു. രണ്ട് മുറികളിലും ശിവനെ പ്രതിനിധികരിക്കുന്ന ശിവലിംഗത്തിന്റെ സാന്നിധ്യമുണ്ട് ഒരുപാറയില്‍തന്നെ രണ്ടുഭാഗങ്ങളൊരുക്കി അതില്‍ ശിവലിംഗം, ഗണപതി,ഹനുമാന്‍, നന്ദികേശന്‍ എന്നി ദേവതകളെ ഇവിടെ ആരാധിക്കുന്നു. ഇത്തരത്തിലൊരു ദേവതാ ക്രമീകരണം രാജ്യത്ത്്് മറ്റെവിടെങ്കിലും ഉണ്ടോ എന്നകാര്യത്തില്‍ സംശയമുണ്ട്. ഒരിക്കലും വറ്റാത്തതാണ് ഇവിടുത്തെ ക്ഷേത്രക്കിണര്‍. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലാണ് ഈ കലാവിസ്മയം തീര്‍ക്കപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. പൂരാതന വിധിപ്രകാരം കിഴക്കുഭാഗത്തേക്കാണ് ക്ഷേത്രത്തിന്റെദര്‍ശനം. കരിങ്കല്ലില്‍ കൊത്തിയെടുത്ത ഈ ഗുഹാക്ഷേത്രം കൗതുകം നിറഞ്ഞതായതിനാല്‍ തന്നെ ധാരാളം വിദേശികള്‍ ഇവിടേക്കെത്തുന്നു. തണുത്തകാറ്റും പ്രകൃതിഭംഗിയും ശാന്തമായ അന്തരീക്ഷവുമാണ് മറ്റൊരു പ്രത്യേകത. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം.
കോട്ടുക്കല്‍ ക്ഷേത്രത്തിന്റെ പിന്നിലെ ഐതീഹ്യം ഇപ്രകാരമാണ്. ശിവന്റെ ഭൂതഗണങ്ങള്‍ ചുമന്നുകൊണ്ടുവന്ന പാറയാണ് ക്ഷേത്രമെന്നാണ് ഒരു വിശ്വാസം. ശിവഭക്തനായ സന്ന്യാസിക്ക്്് ലഭിച്ച സ്വപ്‌നദര്‍ശ്ശനപ്രകാരം അദ്ദേഹം പണിതതാണ് അമ്പലമെന്നും വിശ്വസിക്കപ്പെടുന്നു. ശിവഭക്തരായ രണ്ട് ദേവന്മാര്‍ ഒരുക്ഷേത്രം പണിയുന്നതിനായി ആകാശത്തുകൂടി സഞ്ചരിക്കുകയായിരുന്നു. ക്ഷേത്രം ഇപ്പോള്‍നില്‍ക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ കോഴികൂവുന്ന ശബ്ദം കേള്‍ക്കുകയും നേരം പുലര്‍ന്നെന്നുകരുതി അവര്‍ ക്ഷേത്രം ഇവിടെ സ്ഥാപിക്കുകയും ചെയ്തു എന്നാണ് മറ്റൊരു ഐതിഹ്യം.
Post Your Comments