KeralaLatest NewsNews

കേരളം പത്ത് വര്‍ഷത്തിനുള്ളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആകും- സംവിധായകന്‍

ന്യൂഡല്‍ഹി•കേരളം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇസ്ലാമിക സംസ്ഥാനമായി മാറുമെന്ന് തിങ്കളാഴ്ച ജെ.എന്‍.യുവില്‍ പ്രതിഷേധം നേരിടേണ്ടി വന്ന മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ സംവിധായകന്‍ സുദീപ്തോ സെന്‍.

കഴിഞ്ഞയാഴ്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ച സെന്‍ സംവിധാനം ചെയ്ത “ഇന്‍ നെയിം ഓഫ് ലവ്” എന്ന ചിത്രത്തിനെതിരെ ഇടത് അനുകൂല വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധമുണ്ടായിരുന്നു. ഇത് പിന്നീട് യൂണിയന്‍ അംഗങ്ങളും ആര്‍.എസ്.എസ് ഒര്‍ഗൈനൈസര്‍മാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു.

2010 മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നല്‍കിയ അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ് തന്റെ ചിത്രമെന്ന് സെന്‍ പറഞ്ഞു. മതപരിവര്‍ത്തനത്തെക്കുറിച്ച് വി.എസ് സംസാരിക്കുന്നത് ഡോക്യുമെന്ററിയില്‍ കാണിക്കുന്നുണ്ട്.

“ലവ് ജിഹാദ് മാത്രമല്ല കേരളത്തിലെ പ്രശ്നം”. ഇന്ത്യ മഹാരാജ്യത്തിനെതിരായ ഏറ്റവും വലിയ ഗൂഡാലോചനയാണിത്‌. താന്‍ വി.എസ് പറഞ്ഞതിനെ പിന്തുണയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും സെന്‍ പറയുന്നു.

അദ്ദേഹം പറഞ്ഞതിന്റെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഒരു മൂല്യനിര്‍ണ്ണയം നടത്തി. ആ മൂല്യനിര്‍ണയത്തില്‍ ഭയപ്പെടുത്തുന്ന വസ്തുതകളാണ് കണ്ടെത്തിയത്. കേരളം 10 വര്‍ഷത്തിനകം ഇസ്ലാമിക സംസ്ഥാനമായി മാറ്റപ്പെടുമെന്നും സെന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യക്തിപരമായി താന്‍ ലവ് ജിഹാദില്‍ വിശ്വസിക്കുന്നില്ല. തങ്ങളുടെ ചിത്രം മത പരിവര്‍ത്തനത്തെ കുറിച്ച് ഉള്ളതാണെന്നും 33,000 പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് മതംമാറ്റുകയോ മിഡില്‍ ഈസ്റ്റിലേക്ക് കടത്തുകയോ ചെയ്തിട്ടുണ്ടെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button