ജെറുസലേം: ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് 2015ൽ നൽകിയ ഉറപ്പ് ഇറാൻ ലംഘിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്‍റെ ആണവ പദ്ധതിയുടെ ര രേഖകളും ഇസ്രയേൽ പുറത്തുവിട്ടു. ഉറപ്പ് ലംഘിച്ച് പ്രൊജക്റ്റ് അമാദ് എന്ന പേരിൽ ഇറാൻ നടത്തിയ ആണവ പരീക്ഷണങ്ങളുടെ മുഴുവൻ രേഖകളും തങ്ങൾക്ക് ലഭിച്ചെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
ALSO READ: നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
ആണവ കരാറിൽ നിന്ന് പിന്മാറാൻ ഒരുങ്ങുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പ്രീതിപ്പെടുത്താനാണ് നെതന്യാഹു ഇല്ലാത്ത തെളിവുകളുമായി വന്നിരിക്കുന്നതെന്നായിരുന്നു ഇറാന്‍റെ പ്രതികരണം. അതേസമയം ഇസ്രയേലിന്റെ വെളിപ്പെടുത്തലിനെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രശംസിച്ചു.
Post Your Comments