തൃശൂര്‍: ദളിത് യുവതിയെ ഭാര്‍ത്താവ് ചുട്ടുകൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീരാജ് എന്ന യുവാവാണ് വെള്ളിക്കുളങ്ങര സ്വദേശിയായ ഭാര്യ ജീത്തുവിനെ കുണ്ടുകടവ് റോഡില്‍വെച്ച് തീകൊളുത്തി കൊന്നത്.
ഞായറാഴ്ചയാണ് സംഭവം നടന്നത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജീത്തു ഇന്നലെ മരണപ്പെടുകയായിരുന്നു. ജീത്തുവിനെ വീരാജ് തീകൊളുത്തുന്നത് കണ്ടിട്ടും നാട്ടുകാര്‍ ഇടപെട്ടില്ല.
കുടുംബശ്രീ യോഗത്തിനിടെയാണ് കൊലപാതകം നടന്നത്. പഞ്ചായത്തംഗം ഉള്‍പ്പെടെ സാക്ഷിയായിരുന്നു. ആശുപത്രിയിലെത്തിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരോ നാട്ടുകാരോ ശ്രമിച്ചില്ല.
കുടുംബശ്രീ യോഗത്തിനിടെയാണ് കൊലപാതകം നടന്നത്. പഞ്ചായത്തംഗം ഉള്‍പ്പെടെ സാക്ഷിയായിരുന്നു. പൊള്ളലേറ്റ ജീത്തുവിനെ ആശുപത്രിയിലെത്തിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരോ നാട്ടുകാരോ ശ്രമിച്ചില്ല. ദൃക്സാക്ഷിയായ ജീത്തുവിന്റെ അച്ചന്റെ മൊഴിയിലാണ് ബിരാജുവിനെതിരെ പോലീസ് കേസെടുത്തത്.
കുടുംബവഴക്കിനെ തുടര്‍ന്ന് കുറച്ചുനാളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. കുണ്ടുകടവിലെ കുടുംബശ്രീ സംഘത്തില്‍നിന്നും എടുത്ത വായ്പ തിരിച്ചടക്കാന്‍ എത്തിയ ജീത്തുവിന്റെ നേര്‍ക്ക് ബിരാജു കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പുതുക്കാട് സി.ഐ.എസ്.പി. സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments