Latest NewsKeralaNews

വന്‍തോതില്‍ മായം ;സംസ്ഥാനത്തെ പ്രമുഖ ബ്രാന്‍ഡ് വെളിച്ചെണ്ണകൾ നിരോധിച്ചു

ആലപ്പുഴ : പൊതുജന ആരോഗ്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ചില ബ്രാൻഡ് വെളിച്ചെണ്ണകൾക്ക് വിലക്ക് . ഇത്തരം വെളിച്ചെണ്ണകളിൽ മായം കണ്ടെത്തിയതിനെത്തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. മായം കണ്ടെത്തിയ എണ്ണകൾ ആലപ്പുഴ ജില്ലയിൽ പൂർണമായും നിരോധിച്ചു.

അനലിറ്റിക്കല്‍ ഡാറ്റായുമായി വെളിച്ചെണ്ണയെ താരതമ്യം ചെയ്തപ്പോള്‍ വലിയ വ്യത്യാസം കാണിച്ചതിനെ തുടര്‍ന്നാണ് ചില പ്രത്യേക ബ്രാന്‍ഡുകളിലുള്ള വെളിച്ചെണ്ണകള്‍ നിരോധിക്കാൻ ആലപ്പുഴ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ഉത്തരവിറക്കിയത്.

പാലക്കാട് നിര്‍മല്‍ ഓയില്‍ മില്‍സിന്റെ കാവേരി വെളിച്ചെണ്ണ, പാലക്കാട് ഗോവിന്ദപുരം ആയിഫാ കോക്കനട്ട് ഓയില്‍ മില്ലിന്‍റെ കേരാചോയ്‌സ് പ്യൂവര്‍ കോക്കനട്ട് ഓയില്‍, അടൂര്‍ എളമാനൂര്‍ കേരസമ്പൂര്‍ണം കോക്കനട്ട് ഓയില്‍ എന്നിവയാണ് നിരോധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button