Latest NewsNewsIndia

ബോർഡ് പരീക്ഷയിൽ 150 സ്കൂളുകളില്‍ നിന്നും ഒരാളു പോലും ജയിച്ചില്ല: കാരണം ഇതാണ്

അലഹബാദ്: ഉത്തർപ്രദേശ് സെക്കൻഡറി എജ്യുക്കേഷൻ ബോർഡിന്‍റെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള ബോര്‍ഡ്‌ പരീക്ഷയില്‍ കൂട്ട തോല്‍വി.98 സ്കൂളുകളിലെ പത്താം ക്ലാസ് വിദ്യാർഥികളും 52 സ്കൂളുകളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളും പരാജയപ്പെട്ട സംഭവത്തില്‍ സ്കൂളുകളോട് വിശദീകരണം ആവശ്യപ്പെടും.

കോപ്പിയടിക്കെതിരെ സംസ്ഥാനം സ്വീകരിച്ച ശക്തമായ നടപടികളുടെ ഫലമാണിതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ ഉള്‍പടെ 150 സ്കൂളുകളിലാണ് പരീക്ഷ നടന്നത്. ഇത്തവണ കോപ്പിയടി തടയാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും അവധിക്കുശേഷം ബോർഡ് പ്രവർത്തനം ആരംഭിക്കുമ്പോൾ ഈ സ്കൂളുകളുടെ ‘വിധി’ തീരുമാനിക്കുമെന്നും യുപിഎസ്ഇബി സെക്രട്ടറി നീന ശ്രീവാസ്തവ പറഞ്ഞു.

shortlink

Post Your Comments


Back to top button