കൊച്ചി: പൊലീസ് ഇരട്ടത്താപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. ദീപക് ശങ്കരനാരായണനെതിരെ കേസെടുത്ത പൊലീസ് എന്തുകൊണ്ട് ദീപ നിശാന്തിന് നേരെ കൊലവിളി ഉയര്‍ത്തിയവര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബല്‍റാം പോലീസ് ഇരട്ടത്താപ്പ് പൊളിച്ചടുക്കിയത്. ദീപ നിശാന്തിനെതിരായ ഫേസ്ബുക്ക് കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ദീപക് ശങ്കരനാരായണന്റേത് 31% ഇന്ത്യക്കാരെ തോക്കെടുത്ത് വെടിവച്ച് കൊല്ലാനുള്ള ആഹ്വാനമാണെങ്കിൽ ഇത് ദീപാ നിശാന്തിനെ കൊന്ന് ചോര കുടിക്കാനുള്ള ആഹ്വാനം തന്നെയാണ്.
ഒരേ മാനദണ്ഡം വച്ച് ബിജെപി ഐടി സെൽ നേതാവ് ബിജു നായർക്കും കമന്റിട്ട രമേഷ് കുമാർ നായർക്കുമെതിരെ ഐപിസി വകുപ്പുകൾ വച്ച് ക്രിമിനൽ കേസെടുക്കാൻ പിണറായി വിജയൻ- ലോകനാഥ് ബെഹ്റ പോലീസ് തയ്യാറാകണം.
മുസ്ലിം സ്ത്രീകളെ റേപ്പ് ചെയ്യണമെന്നാഹ്വാനം ചെയ്ത ആർഎസ്എസുകാരനെതിരെ മാധ്യമ പ്രവർത്തക ഷാഹിന പോലീസിൽ നൽകിയ പരാതിയിലും നാളിതുവരെ ഒരു നടപടിയും സ
സ്ഥിരം ഇരട്ടത്താപ്പിനിടയിൽ വല്ലപ്പോഴുമെങ്കിലും കൊട്ടിഘോഷിക്കപ്പെട്ട ആ പഴയ ഇരട്ടച്ചങ്ക് ഒന്ന് കാണിച്ചു കൊടുക്കണം മിസ്റ്റർ പിണറായി വിജയൻ.
Post Your Comments