ദുബായ്•യു.എ.ഇ ഇന്ധന വില കമ്മറ്റി മേയിലെ ഇന്ധന വില പ്രഖ്യാപിച്ചു. 5 ശതമാനം വാറ്റും കൂടി ചേര്‍ത്ത നിരക്കാണ് പ്രഖ്യാപിച്ചത്.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് ഏപ്രിലില്‍ 2.33 ദിര്‍ഹമായിരുന്നത് 6.86 ശതമാനം കൂടി 2.49 ദിര്‍ഹമായി. സൂപ്പര്‍ 95 പെട്രോള്‍ ലിറ്ററിന് ഏപ്രിലില്‍ 2.22 ദിര്‍ഹമായിരുന്നത് 6.75 ശതമാനം കൂടി 2.37 ദിര്‍ഹമായി.
ഡീസല്‍ വില 2.43 ദിര്‍ഹത്തില്‍ നിന്ന് 2.56 ദിര്‍ഹമായും വര്‍ധിപ്പിച്ചിട്ടുണ്ട്.
Post Your Comments