Weekened GetawaysHill StationsNorth EastAdventure

മനോഹരമായ കാഴ്‌ചകള്‍ നല്‍കുന്ന ഷില്ലോങ്‌ കൊടുമുടി

ഗുവാഹത്തിയിൽ നിന്നു തെക്ക് 100 കിലോമീറ്ററുകൾക്ക് അകലെയാണ് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ് സ്ഥിതി ചെയ്യുന്നത്. കിഴക്കിന്റെ സ്‌കോട്‌ലാന്‍റ്‌ എന്നറിയപ്പെടുന്ന ഷില്ലോങ്‌ രാജ്യത്തെ വടക്ക്‌-കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രശസ്‌തമായ വിനോദ സഞ്ചാരകേന്ദ്രമാണ്‌.

Image result for shillong hill station

സമൃദ്ധമായ ഹരിത ഭൂമി,മനോഹരമായ പ്രകൃതി, മേഘങ്ങള്‍ തങ്ങി നില്‍ക്കുന്ന മലനിരകള്‍, സുഗന്ധം പരത്തുന്ന പുഷ്‌പങ്ങള്‍, സ്‌നേഹശീലരായ ജനങ്ങള്‍, കൊളോണിയല്‍ സ്വാധീനമുള്ള അതിഥ്യം ഇവയെല്ലാം ചേര്‍ന്നതാണ്‌ ഷില്ലോങ്‌ വിനോദ സഞ്ചാരം. എല്ലായിടവും ഹരിതമയമാണെങ്കിലും തിരക്കേറിയ ഒരു നഗരജീവിതം ഉണ്ടെന്നതാണ്‌ ഷില്ലോങ്‌ വിനോദ സഞ്ചാരത്തെ ആകര്‍ഷകമാക്കുന്നത്‌.

Image result for shillong hill station

Image result for shillong hill station

ഷില്ലോങിലെ ഏറ്റവും ഉയരത്തിലുള്ള വ്യൂപോയിന്റാണ്‌ ഷില്ലോങ്‌ കൊടുമുടി. സമുദ്ര നിരപ്പില്‍ നിന്നും 1,966 മീറ്റര്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും നോക്കിയാല്‍ ഷില്ലോങിന്റെ മുഴുവന്‍ പ്രദേശവും കാണാന്‍ കഴിയും. ഷില്ലോങില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്‌. ഈ മലയില്‍ നിന്നാണ്‌ നഗരത്തിന്‌ ഷില്ലോങ്‌ എന്ന പേര്‌ ലഭിച്ചതെന്നാണ്‌ ചരിത്രകാരന്‍മാര്‍ വിശ്വസിക്കുന്നത്‌.

Image result for shillong hill station

ഈ പ്രദേശത്തെ ഗോത്രസമൂഹം വിശ്വസിക്കുന്നത്‌ അവരുടെ ദേവനായ ലെയ്‌ഷില്ലോങ്‌ ഈ മലകളില്‍ വസിച്ച്‌ കൊണ്ട്‌ നഗരത്തെയും ജനങ്ങളെയും എല്ലാ വിപത്തുകളില്‍ നിന്നും രക്ഷിക്കുന്നതായാണ്‌. മലമുകളില്‍ വിശ്വാസകള്‍ക്ക്‌ പ്രാര്‍ത്ഥിക്കാനായി ഒരു ശ്രീകോവിലുണ്ട്‌. മനോഹരമായ കാഴ്‌ചകള്‍ നല്‍കുന്ന ഷില്ലോങ്‌ കൊടുമുടിയിലാണ്‌ ഇന്ത്യന്‍ വ്യോമസേനയുടെ റഡാര്‍ സ്ഥിതി ചെയ്യുന്നത്‌. ഇന്ത്യന്‍ വ്യോമസേന താവളത്തിന്‌ സമീപത്തായാണ്‌ വ്യൂപോയിന്റ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button