നിയമലംഘകർക്ക് അനധികൃതമായി താമസ സൗകര്യം ഒരുക്കുന്നത് പരിശോധിക്കാൻ ഒരുങ്ങി ഷാർജാ അധികാരികൾ. ദിവസ വാടകയിൽ അനധികൃതമായി താമസ സൗകര്യം ഒരുക്കുന്ന രീതി വർധിച്ചതോടെയാണ് അധികാരികൾ പരിശോധന ക്യാംപയിൻ സംഘടിപ്പിച്ചത്. അനധികൃതമായി പാർപ്പിടം ഒരുക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ വ്യക്തമാക്കി.
വാടക നിയമം ലംഘിച്ച് താമസക്കാർക്ക് അഭയം നൽകുന്നുവെന്ന് മുമ്പ് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ശക്തമാക്കിയത്. കുടുംബങ്ങൾക്ക് താമസിക്കാൻ മാത്രം അനുമതിയുള്ള മേഖലകളിലാണ് ദിവസ, വാര വാടകയ്ക്ക് തൊഴിലാളികളെ പാർപ്പിക്കുന്നത്. ഇവരിൽ പലരും തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവരാണെന്നും കണ്ടെത്തി.
ഇത്തരം താമസയിടങ്ങളിലേക്കുള്ള ജല, വൈദ്യുതി ബന്ധം വിഛേദിക്കുമെന്ന് അധികാരികള്‍ അറിയിച്ചു. അല്‍നഹ്ദയില്‍ നടന്ന പരിശോധനയില്‍ 40 ഫ്ളാറ്റുകളില്‍ നിയമവിരുദ്ധ താമസക്കാരെ കണ്ടെത്തി. പീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് സാഹചര്യം ഒരുക്കുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നത്. നിയമലംഘകരെ കണ്ടെത്തിയാല്‍ 993 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണം.
Post Your Comments