കുറേനാളുകൾക്ക് മുൻപ് വരെ മാതാപിതാക്കളുടെ അടുത്ത് നിന്നും സ്‌കൂളിൽ നിന്നുമായിരുന്നു കുട്ടികൾക്ക് ലൈംഗികതയെക്കുറിച്ചുള്ള അറിവുകൾ ലഭിച്ചിരുന്നത്. എന്നാൽ സെക്‌സ് വിഷയങ്ങളെ സമീപിക്കുമ്പോഴുള്ള അബദ്ധധാരണകളും സങ്കോചവും ഇന്നത്തെ തലമുറയ്ക്കില്ല. ഇന്‍ര്‍നെറ്റിലൂടെ ലൈംഗികത സംബന്ധിച്ച വിവരങ്ങള്‍ വളരെ ഈസിയായി ലഭിക്കുന്നത് കൊണ്ടാണിത്.
സെക്‌സ് വിഷയങ്ങള്‍ തേടി ഇന്റര്‍നെറ്റിലേക്ക് എത്തുന്ന യുവാക്കള്‍ കൂടുതലായി പോണ്‍ സിനിമകളെ ആശ്രയിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാല്‍ നമ്മള്‍ കാണുന്ന പോണ്‍ സിനിമകളിലെ എല്ലാ കാര്യങ്ങളും യഥാര്‍ഥ ജീവിതത്തില്‍ സംഭവിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് വിദഗ്ദർ പറയുന്നത്. തമ്മില്‍ കണ്ടുമുട്ടുന്ന ആരോടും ലൈംഗിക ആഗ്രഹങ്ങള്‍ തോന്നുമെന്നും എപ്പോള്‍ വേണമെങ്കിലും സെക്‌സില്‍ ഏര്‍പ്പെടാമെന്ന ധാരണയുമാണ് പോൺ സിനിമകളിൽ നിന്ന് ലഭിക്കുന്നത്. എന്നാല്‍ ഇത് ഒരിക്കലും വ്യക്തികളുടെ യഥാര്‍ഥ ജീവിതത്തില്‍ സംഭവിക്കില്ല.
ആരോഗ്യകരമായ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനു മുമ്പ് പങ്കാളികള്‍ തമ്മിലുള്ള ഫോര്‍പ്ലേ പ്രധാനമാണ്. എന്നാല്‍ പോണ്‍ ചിത്രങ്ങളില്‍ ഇത്തരം ഫോര്‍പ്ലേകളെ പാടെ അവഗണിക്കാറുണ്ട്. കൂടാതെ സ്ത്രീകള്‍ക്ക് സെക്കന്റുകളില്‍ തന്നെ രതിമൂര്‍ഛയുണ്ടാകുന്നതായാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ ഇത് വെറും തെറ്റായ ധാരണയാണ്. സെക്‌സില്‍ എര്‍പ്പെട്ട് എകദേശം 20 മിനിറ്റുകള്‍ കഴിഞ്ഞതിനുശേഷം മാത്രമേ സ്ത്രീകള്‍ക്ക് രതിമൂര്‍ഛയുണ്ടാവാറുള്ളു.
ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഓറല്‍ സെക്‌സ് നിര്‍ബന്ധമാണെന്ന ധാരണ പോണ്‍ ചിത്രങ്ങളില്‍ കാണാറുണ്ട്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ പങ്കാളികള്‍ ഇത് പ്രോത്സാഹിപ്പിക്കാറില്ലെന്നാണ് പഠനങ്ങളിലൂടെ വ്യക്തമാകുന്നത്.
Post Your Comments