മുംബൈ: എട്ട് വരിയുള്ള തീരദേശപാത വരുന്നു. ഭൂരിഭാഗവും കടലിലൂടെയാണ് എട്ട് വരി പാതയുടെ നിര്‍മ്മാണം. മുംബൈ നഗരത്തിന് സമാന്തരമായാണ് 15000 കോടിയുടെ തീരദേശപാത വരുന്നത്. പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വരുന്ന ഒക്ടോബറില്‍ ആരംഭിക്കും. നഗരത്തിന്റെ ഗതാഗതക്കുരുക്കിന് വിരാമം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നത്.
നഗരത്തിലെ പ്രിന്‍സസ് സ്ട്രീറ്റ് മുതല്‍ കാന്തിവാലി വരെ നീളുന്ന എട്ടുവരി പാതയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. കടലിലൂടെ ഉള്ള 29. 2 കിലോമീറ്റര്‍ പദ്ധതിക്ക് 186 ഏക്കര്‍ സ്ഥലം മണ്ണിട്ട് നികത്തേണ്ടി വരും. പാതയില്‍ നിന്നും വിവിധ മേഖലകളിലേക്ക് ഇറങ്ങാന്‍ ബൈപ്പാസ് റോഡുകളും നിര്‍മ്മിക്കും. രണ്ടു ഘട്ടമായി ആണ് പദ്ധതി പൂര്‍ത്തിയാക്കുക. ഈ വര്‍ഷം ഒക്ടോബറില്‍ പദ്ധതി തുടങ്ങാനാണ് തീരുമാനം. ഒന്നാം ഘട്ടം 2022 ന് പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു നല്‍കും. 2024 ലോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments