കണ്ണൂര്‍: തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി യാത്രക്കാരന് സ്വകാര്യബസ് ജീവനക്കാരുടെ ക്രൂര മര്‍ദനം. പയ്യന്നൂരില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന മാധവി ബസിലെ ജീവനക്കാരാണ് മുന്നില്‍ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനെ മര്‍ദിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.
തളിപ്പറമ്പ് ബസ്സ്‌റ്റോപ്പില്‍ വെച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുമായി തര്‍ക്കിച്ചതിനെ യാത്രക്കാരന്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് സ്വകാര്യ ബസ് ജീവനക്കാര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്.
നാട്ടുകാര്‍ ഇടപെട്ടാണ് സ്വകാര്യ ബസ് ജീവനക്കാരെ പിടിച്ചു മാറ്റിയത്. സമീപത്ത് ഹോംഗാര്‍ഡുമാര്‍ ഉണ്ടായിട്ടും ഇടപെട്ടില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. അതേസമയം പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.
Post Your Comments