യുഎഇ : പാകിസ്ഥാനി യുവാവിന് തന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയെ യുഎഇ റസിഡൻസ് വിസ ലഭിക്കാൻ ചെയ്യേണ്ടത്, പാകിസ്ഥാൻ കോടതിയിൽ നിന്ന് ലഭിക്കുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, കുട്ടിയുടെ പിതാവിന്റെ മരണ സർട്ടിഫിക്കറ്റ്, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് എന്നിവ എല്ലാം തന്നെ പാകിസ്ഥാനിലെ ഒരു നോട്ടറി ഉദ്യോഗസ്ഥനെകൊണ്ട് സാക്ഷ്യപെടുത്തുകയും പിന്നീട് പാകിസ്ഥാൻ വിദേശ കാര്യമന്ത്രാലയത്തിന്റെയും പാകിസ്ഥാനിലെ യുഎഇ എംബസിലുടെയും സാക്ഷ്യപെടുത്തുകയും വേണം.
ഇതിനു ശേഷം, നിങ്ങളുടെ ഭാര്യയുടെ മകന് ജനറല് ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ (DNRD) റസിഡൻസ് വിസയ്ക്കായി അപേക്ഷിക്കാം. ഡിഎൻആർഡി യുടെ വിവേചനാധികാരത്തിൽ മാത്രമേ അപേക്ഷയുടെ അംഗീകാരം ലഭിക്കുകയുള്ളൂ. പിന്നീട് കൂടുതൽ അന്വേഷണങ്ങൾക്കായി, നിങ്ങൾക്ക് വകുപ്പുമായി ബന്ധപ്പെടാം.
Leave a Comment