Latest NewsNewsLife Style

പല തരത്തിലുള്ള ആരോഗ്യഗുണങ്ങൾക്ക് തണ്ണിമത്തന്‍ പാനീയം

ശരീരത്തിന് ഈര്‍പ്പം നല്‍കാന്‍, നിര്‍ജ്ജലീകരണം തടയാന്‍ പറ്റി യ ഏ്റ്റവും നല്ല വഴിയാണ് തണ്ണിമത്തന്‍ ജ്യൂസില്‍ നാരങ്ങാനീരും ഇഞ്ചിനീരും ചേര്‍ത്തും തയ്യാറാക്കുന്ന പാനീയം. ഇതിലെ മൂന്നൂ ഘടകങ്ങളും ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ ഏറെ നല്ലതാണ്. വേനല്‍ക്കാലത്തു പ്രത്യേകിച്ചും ഈ രീതിയില്‍ തണ്ണിമത്തന്‍ കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.

എല്ലിന്റെ ആരോഗ്യത്തിനു പറ്റിയ നല്ലൊരു വഴി കൂടിയാണതിത് നാരങ്ങാനീരിലെ വൈറ്റമിന്‍ സി ഇതിനു സഹായിക്കുന്നു. വൈറ്റമിന്‍ സി എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. തണ്ണിമത്തനിലെ ലൈക്കോഫീനും എല്ലുകള്‍ക്ക് ആരോഗ്യം നല്‍കുന്ന ഒന്നാണ്. ഇഞ്ചിയും എല്ലുകള്‍ക്കുണ്ടാകുന്ന വേദനയും സന്ധിവാതം പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവുമാണ്

read also: ഒറ്റയടിയ്ക്ക് വണ്ണം കുറയ്ക്കണോ ? എങ്കില്‍ പരീക്ഷിയ്ക്കൂ തണ്ണിമത്തന്‍ ഡയറ്റ്

ഏതുതരം ക്യാന്‍സറിനേയും തടയാനുള്ള നല്ലൊരു വഴിയാണ് ഈ തണ്ണിമത്തന്‍ കൂട്ട്. തണ്ണിമത്തനിലെ ലൈക്കോഫീന്‍ നല്ലൊരു ആന്റിഓക്‌സിഡന്റ് ഗുണമാണ് നല്‍കുന്നത്. ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളുന്ന ഒന്നാണ്. ഇതുപോലെയാണ് ഇഞ്ചി, ചെറുനാരങ്ങ എന്നിവയും. ഇവയും ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ ഉത്തമമാണ്.

ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചൊരു ചേരുവയാണിത്. ഈ മൂന്നുകൂട്ടുകളും ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ല ഒന്നാണ് ഈ ചേരുവ. തണ്ണിമത്തനില്‍ കൊഴുപ്പില്ല. ഇഞ്ചിയും നാരങ്ങയുമെല്ലാം കൊഴുപ്പു കളയാന്‍ ഉത്തമവുമാണ്. ഈ രീതിയില്‍ ഇത് ഹൃദയത്തെ സംരക്ഷിയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button