പീഡനത്തിനിരയായ ആറുവയസുകാരിക്ക് ദാരുണാന്ത്യം. ഏപ്രില്‍ 21നാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. ആശുപത്രിയില്‍ എത്തിച്ച അന്നുമുതല്‍ പെണ്‍കുട്ടിയുടെ ജീവന് നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.
ഒഡീഷയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ജഗനാഥ്പൂര്‍ നോഡല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടി ഏപ്രില്‍ 21ന് വൈകിട്ട് മിഠായി വാങ്ങാനാണെന്നു പറഞ്ഞ് സമീപത്തെ കടയിലേക്ക് പോവുകയും പിന്നീട് കാണാതാവുകയുമായിരുന്നു.
എന്നാല്‍ കട്ടിക്കിലെ സാലിപൂരിലുള്ള ഒരു സ്കൂള്‍ പരിസരത്തു നിന്ന് പിന്നീട് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് എസ്സിബി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തിലെ പ്രതി മുഹമ്മദ് മുഷ്താക്കിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments