Hill StationsNorth EastAdventureIndia Tourism Spots

മഴയുടെ സംഗീതവുമാസ്വാദിച്ച് ചിറാപുഞ്ചിയിലേയ്ക്ക് ഒരു യാത്ര

കുട്ടിക്കാലം മുതല്‍ ഏറ്റവും അധികം മഴലഭിക്കുന്ന സ്ഥലം എന്ന് നമ്മള്‍ കേട്ട് പഠിച്ച ചിറാ പുഞ്ചി കാണാന്‍ കൊതിയ്ക്കാത്തവര്‍ ആരുമില്ല. യാത്രകള്‍ ജീവിതത്തിന്റെ ഭാഗമായി ആഘോഷിക്കുന്നവരെയും കാത്ത് ചിറാപുഞ്ചി ഒരുങ്ങിക്കഴിഞ്ഞു. മഴയുടെ തേന്‍ തുള്ളികള്‍ നിറയുന്ന ഈ വശ്യമനോഹര സ്ഥലം ഒന്ന് ചുറ്റിക്കാണം

ഭൂമിയിലെ ഏറ്റവും തിളക്കമുള്ള സ്ഥലം എന്നാണു ചിറാപുഞ്ചിയെ വിശേഷിപ്പിക്കുന്നത്. മനോഹരവും വൃത്തിയുള്ളതുമായ ചുറ്റുപാടുകളുകള്‍ കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ സ്ഥലം പ്രകൃതി ഭംഗിയാല്‍ നിറഞ്ഞു നില്‍ക്കുന്നു.

Chirappunji എന്നാൽ Land of oranges എന്നർത്ഥം So-Ha-Ra എന്നതായിരുന്നു ചിറാപ്പുഞ്ചിയുടെ ആദ്യ പേര്. ബ്രിട്ടീഷ് ഭരണാധികൾക്ക് “ചുറ” എന്നാണ് ഉച്ചരിക്കാൻ സാധിച്ചിരുന്നത്. എന്നാൽ മേഘാലയ സർക്കാർ വീണ്ടും ഇത് സൊഹ്‌റാ എന്ന് തന്നെ ആക്കി. ലോകത്തിലെ ഏറ്റവും മഴ ലഭിക്കുന്നതും ഈർപ്പമുള്ളതും എന്ന ബഹുമതി ഇന്നും ഇവിടുത്തെ മൗസെർണ്ണം എന്ന സ്ഥലത്തിന് സ്വന്തം.

പ്രകൃതി സമ്മാനിച്ച തനതായ കാലാവസ്ഥാ, അവിടത്തെ സൗന്ദര്യമനോഹരമായ സൗന്ദര്യവും, മഞ്ഞുതുള്ളി പോലെ മനസ്സിനെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഇവിടത്തെ വെള്ളച്ചാട്ടങ്ങൾ മനോഹരമാണ്. ഡൈൻ തെലെൻ ഫാൾസ്, നോഹ് സിങ്തിയാംഗ് ഫാൾസ്, നോഹ കാൽകൈ ഫാൾസ് എന്നിവയും അതിൽ ഉൾപ്പെടുന്നു. ബംഗ്ലാദേശിലുള്ള സമതലങ്ങളിലെ മലഞ്ചെരുവുകളിൽ നിന്ന് അതിശയിപ്പിക്കുന്ന ഈ വിനോദസഞ്ചാരകേന്ദ്രം സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button