തിരുവനന്തപുരം: ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്ക് എതിരെ കേസ് എടുത്തത് വന്‍ പ്രതിഷേധമായിരിക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് പത്ത് മണിക്ക് കമ്മീഷണറുടെ ഓഫീസില്‍ സ്പെഷ്യല്‍ ബ്രാഞ്ചിനു മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നതായി അശ്വതി ജ്വാല പറയുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏത് വിധത്തിലുള്ള അന്വേഷണത്തെയും നേരിടുമെന്ന് അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു.
അശ്വതിക്ക് പിന്തുണയുമായി നിരവധി പേര് ആണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രതികരിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള പ്രതികരണത്തിന് ഫലമാണ് അശ്വതിക്ക് മേല്‍ ഉണ്ടായ കേസെന്നു പ്രതിപക്ഷ നേതാവ് ചെന്നിത്തല അശ്വതിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ലിഗയുടെ സഹോദരി ഇലിസ പണപ്പിരിവിന്റെ വിഷയം നിഷേധിച്ചു രംഗത്തെത്തുകയും ചെയ്തിരുന്നു.
അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ലിഗ വിഷയവുമായ് ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയെന്ന വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് പത്ത് മണിക്ക് കമ്മീഷണറുടെ ഓഫീസിൽ സ്പെഷ്യൽ ബ്രാഞ്ചിനു മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നു. എന്റെ നിരപരാധിത്വം തെളിയിക്കാൻ ഏതു വിധത്തിലുള്ള അന്വേഷണത്തെയും നേരിടാൻ തയാറാണ്. ലോകമെമ്പാടുമുള്ള മലയാളികൾ പിന്തുണ അറിയിച്ചു കൊണ്ട് വിളിക്കുന്നു..,,സന്ദേശങ്ങൾ അയക്കുന്നു. നിരവധി രാഷ്ട്രീയ സാമൂഹിക സംഘടനകൾ പിന്തുണ അറിയിച്ചിട്ടുണ്ട്.ആ സ്നേഹത്തിന് നന്ദി. പിന്തുണക്ക് നന്ദി .,, സഹജീവി സ്നേഹത്തിന് വിലയായ് നൽകുന്ന ഈ പീഡനം ധീരമായ് ഏറ്റുവാങ്ങുന്നു.മലയാളികളേ … സ്നേഹം വറ്റാത്ത സുമനസ്സുകളേ…. നന്ദി
Post Your Comments