
ഗിരിദിഹ്: ജാര്‍ഖണ്ഡിലെ ഗിരിദിഹില്‍ ഡോ.ബി.ആര്‍.അംബേദ്കറുടെ പ്രതിമ തകര്‍ത്ത നിലയില്‍. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഒരു വിവരവും ഇതുവരെ ലഭിച്ചില്ല. ഇന്ന് രാവിലെയാണ് പ്രതിമ തകര്‍ത്ത വിവരം അറിയുന്നതതെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കുമേന്നും പ്രദേശവാസികള്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ മാസം തന്നെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും അംബേദ്കറുടെ പ്രതിമ തകര്‍ത്തിരുന്നു. കഴിഞ്ഞ മാസം പശ്ചിമബംഗാളില്‍ ജവഹര്‍ ലാല്‍ നെഹ്‌റുവിന്‍റെ പ്രതിമയ്ക്ക് നേരെ മഷിയെറിഞ്ഞിരുന്നു. ത്രിപുരയില്‍ ലെനിന്‍റെ പ്രതിമ തകര്‍ത്തതായിരുന്നു ആദ്യത്തെ സംഭവം. തുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ എന്നറിയപ്പെടുന്ന ഇ.വി.രാമസ്വാമിയുടെ പ്രതിമയും തകര്‍ത്തു.
Post Your Comments