
ദുബായ്: വീട്ടിൽ കയറി ഉറങ്ങിക്കിടന്ന മുസിലിയാരുടെ ഭാര്യയെ ചുംബിച്ച പ്രവാസിയായ പാകിസ്താൻകാരനെ ആറ് മാസം തടവിന് വിധിച്ചു. 2017 ഡിസംബറിലായിരുന്നു പാകിസ്താനിയായ 36കാരൻ മുസിലിയാരുടെ വീട്ടിൽ കടന്നുകയറി ഉറങ്ങി കിടന്ന അദ്ദേഹത്തിന്റെ ഭാര്യയെ ചുംബിച്ചത്. മുസിലിയാർ പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയപ്പോഴായിരുന്നു ജോലിക്കാരനായ പാകിസ്താൻകാരൻ യുവതിയെ ചുംബിച്ചത്. ആദ്യം ഭർത്താവാണെന്നാണ് യുവതി കരുതിയത്. കണ്ണ് തുറന്ന് നോക്കിയപ്പോഴായിരുന്നു ജോലിക്കാരനാണെന്ന് മനസിലായത്. യുവതി നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
also read: കള്ളന്മാരെ തുരത്താൻ പുതിയ തന്ത്രവുമായി ദുബായ് പോലീസ്
തുടർന്ന് യുവതി ഭർത്താവിനോട് വിവരം പറയുകയും, മുസിലിയാർ വിവരം ജോലിക്കാരനോട് ചോദിക്കുകയും ചെയ്തു. ഇയാൾ മുസിലിയാരോട് കുറ്റം സമ്മതിക്കുകയും പോലീസിൽ അറിയിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്‌തിരുന്നു.
Post Your Comments