ദോഹ: ജോലിക്കാരിയെ എത്തിക്കാമെന്ന് പറഞ്ഞ് ഖത്തരി പൗരനിൽ നിന്ന് പണംതട്ടിയ കേസിൽ മുംബൈയിലെ വ്യാജ റിക്രൂട്ടിങ് സ്ഥാപന ഉടമ അറസ്റ്റിൽ. മഹാരാഷ്ട്ര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഖത്തരി പൗരൻ ദോഹയിലെ ഇന്ത്യൻ എംബസിയ്ക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. ഖത്തരി പൗരന്റെ പരാതി എംബസി ഉടൻതന്നെ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി.
സംഭവത്തിൽ ഉടൻ നടപടിയെടുക്കാൻ മന്ത്രാലയം മഹാരാഷ്ട്ര സർക്കാരിനു നിർദേശം നൽകിയിരുന്നു.
ALSO READ: സൗദിയുടെ വമ്പൻ കനാൽ പദ്ധതി ഖത്തർ അതിർത്തിയിൽ
അന്വേഷണത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെയാണ് റിക്രൂട്മെന്റ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. തുടർന്ന് ഏജൻസി ഉടമ സൽമാൻ സയ്യിദ് മുഹദിനെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments