Latest NewsLife StyleHealth & Fitness

ദിവസവും സെക്‌സ് നല്ലതാണ് എന്നാല്‍, ലൈംഗികബന്ധത്തിലെ ആ പൊസിഷന്‍ അത് പ്രശ്‌നമാണ്

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളുമുണ്ട്. പങ്കാളിയുടെ ലൈംഗിക താത്പര്യം അറിഞ്ഞ് മാത്രമായിരിക്കണം ഒരോ പ്രാവശ്യവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍. പങ്കാളിക്ക് താതാപര്യമില്ലാത്ത കാര്യങ്ങള്‍ പറയാതിരിക്കുക ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാതിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കണം. മാത്രമല്ല പങ്കാളിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഒരിക്കലും ചെയ്യിക്കുകയും അരുത്.

couplesലൈംഗിക ജീവിതം പൂര്‍ണമായും ആസ്വദിക്കാന്‍ സാധിക്കാതിരിക്കുകയെന്നത് ഇപ്പോള്‍ ദമ്പതികള്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്. തൃപ്തികരമല്ലാത്ത സെക്‌സ് ജീവിതമാണ് ഇതിന് പിന്നില്‍ എന്ന് വേണമെങ്കില്‍ പറായാം. എന്നും സെക്‌സ് ആവശ്യമാണെന്ന് ഭാര്യയ്ക്കും അല്ലെന്ന് ഭര്‍ത്താവിനും തോന്നിയാല്‍ പ്രശ്‌നമാകും.

എല്ലാ ദിവസവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രശ്‌നമാണോ എന്ന് പലരും ഉന്നയിക്കുന്ന ചോദ്യമാണ്. സക്‌സ് എല്ലാ ദിവസവും ആയാല്‍ അത് ഉത്പാദനശേഷി കുറയ്ക്കും എന്നാണ് പൊതുവെ ഉള്ള ധാരണ. എന്നാല്‍, അത് തെറ്റാണ്. ദിവസവും സെക്‌സ് ആരോഗ്യത്തിനും മനസ്സിനും നല്ലതാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

മൂന്ന് ദിവസത്തോളം സ്ഖലനം നടക്കാത്തവരില്‍ ബീജത്തിന് ഉയര്‍ന്ന അളവില്‍ ഡിഎന്‍എ തകരാര്‍ കണ്ടു എന്നും എന്നാല്‍ ദിവസേന സ്ഖലനം നടക്കുന്നവരില്‍ ഈ തകരാര്‍ മൂന്നിലൊന്ന് കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.ബീജത്തിന്റെ എണ്ണത്തിലുള്ള കുറവ് മൂലവും ജനിതക തകരാറ് കാരണവും പുരുഷ വന്ധ്യത ഉണ്ടാവാം. ഇക്കൂട്ടരില്‍ ജനിതക തകരാറ് കാരണം വന്ധ്യതയുള്ളവര്‍ ദിവസേന സ്ഖലനം നടത്തുന്നത് ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു.SEXUAL LIFE

സെക്‌സിന്റെ കാര്യത്തില്‍ ഇരുപങ്കാളികള്‍ക്കും തുല്യസ്ഥാനമാണെന്ന കാര്യം ഇരുവരും മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇരുവരുടേയും ഒരുപോലുള്ള സഹകരണം, മുന്‍കയ്യെടുക്കല്‍, താല്‍പര്യം എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഇരുവരുടെയും ഇഷ്ടമാണ് ഇതിന്റെ അടിത്തറ എന്ന് വേണമെങ്കില്‍ പറയാം.

പതിവുശൈലികള്‍ എല്ലാവര്‍ക്കും മടുപ്പുളവാക്കും. അതിനാല്‍ വ്യത്യസ്ത ആശയങ്ങള്‍, പരീക്ഷണങ്ങള്‍ എന്നിവ സെക്‌സിനിടയില്‍ ചെയ്യാവുന്നതാണ്. അത് എന്നും അങ്ങനെയാണെങ്കില്‍ പങ്കാളിയെ ജീവിതത്തില്‍ എന്നും ചേര്‍ത്തുപിടിക്കാന്‍ കഴിയുമെന്ന് വ്യക്തം.

 

shortlink

Post Your Comments


Back to top button