Latest NewsNewsInternational

ശാസ്ത്രത്തെപ്പോലും തോൽപ്പിച്ച് ഈ കുഞ്ഞു ഹൃദയം തുടിച്ചത് 68 മണിക്കൂറിലധികം : ഒടുവിൽ ഏവരെയും ദുഃഖത്തിലാഴ്ത്തി അവൻ യാത്രയായി

ല​​​​ണ്ട​​​​ൻ: ശാസ്ത്രത്തെപ്പോലും തോൽപ്പിച്ച് ഈ കുഞ്ഞു ഹൃദയം തുടിച്ചത് 68 മണിക്കൂറിലധികം. ഒടുവിൽ ഏവരെയും ദുഃഖത്തിലാഴ്ത്തി അവൻ യാത്രയായി. ആ​​​​ൽ​​​​ഫി​​​​യെ ജീ​​​​വി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ അ​​​​ട​​​​ക്കം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടും ബ്രി​​​​ട്ടീ​​​​ഷ് നി​​​​യ​​​​മ​​​​വ്യ​​​​വ​​​​സ്ഥ ചെ​​​​വി​​​​ക്കൊ​​​​ണ്ടി​​​​ല്ല. കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​ശ​​​​പ്ര​​​​കാ​​​​രം തി​​​​ങ്ക​​​​ളാ​​​​ഴ്ച ജീ​​​​വ​​​​ൻ​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ടു​​​​ത്തു മാ​​​​റ്റി​​​​യ ആ​​​​ൽ​​​​ഫി ശ​​​​നി​​​​യാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ 2.30നു ​​​​മ​​​​രി​​​​ച്ചു. “എ​​​​ന്‍റെ പോ​​​​രാ​​​​ളി പ​​​​രി​​​​ച താ​​​​ഴെ​​​​വ​​​​ച്ച് ചി​​​​റ​​​​കു​​​​ക​​​​ൾ നേ​​​​ടി…. ഹൃ​​​​ദ​​​​യം വി​​​​ങ്ങു​​​​ന്നു”- ആ​​​​ൽ​​​​ഫി​​​​ക്കാ​​​​യി പോ​​​​രാ​​​​ടി​​​​യ​​​​വ​​​​രെ മ​​​​ര​​​​ണവാ​​​​ർ​​​​ത്ത അ​​​​റി​​​​യി​​​​ച്ച് അ​​​​ച്ഛ​​​​ൻ ടോം ​​​​ഇ​​​​വാ​​​​ൻ​​​​സ് ഫേ​​​​സ്ബു​​​​ക്കി​​​​ൽ കു​​​​റി​​​​ച്ചു.

 

2016 മേ​​​​യി​​​​ലാ​​​​ണ് ടോം ​​​​ഇ​​​​വാ​​​​ൻ​​​​സ്- കേ​​​​റ്റ് ജ​​​​യിം​​​​സ് ദ​​​​മ്പ​​​​തി​​​​ക​​​​ൾ​​​​ക്ക് ആ​​​​ൽ​​​​ഫി പി​​​​റ​​​​ന്ന​​​​ത്. അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ മ​​​സ്തി​​​ഷ്ക​​​രോ​​​​ഗം ഡി​​​​സം​​​​ബ​​​​റി​​​​ൽ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ലി​​​​വ​​​​ർ​​​​പൂ​​​​ളി​​​​ലെ ആ​​​​ൽ​​​​ഡ​​​​ർ ഹേ ​​​​ചി​​​​ൽ​​​​ഡ്ര​​​​ൻ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ചി​​​​കി​​​​ത്സ. മ​​​​സ്തി​​​​ഷ്ക​​​​കോ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ശി​​​​ച്ച ആ​​​​ൽ​​​​ഫി​​​​ക്കു ചി​​​​കി​​​​ത്സ തു​​​​ട​​​​രു​​​​ന്ന​​​​തി​​​​ൽ അ​​​​ർ​​​​ഥ​​​​മി​​​​ല്ലെ​​​​ന്നും ഇ​​​​നി​​​​യും ജീ​​​​വി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തു മ​​​​ന​​​​ഷ്യ​​​​ത്വ​​​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്നും ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ത്തു. ഏ​​​​തു​​ വി​​​​ധേ​​​​ന​​​​യും ജീ​​​​വ​​​​ൻ നി​​​​ല​​​​നി​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ആ​​​​ൽ​​​​ഫി​​​​യു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ കീ​​​​ഴ​​​​ട​​​​ങ്ങാ​​​​ൻ കൂ​​​​ട്ടാ​​​​ക്കാ​​​​തെ ലോ​​​​ക​​​​ത്തി​​​​ന്‍റെ പി​​​​ന്തു​​​​ണ അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു. ആ​​​​ൽ​​​​ഫീ​​​​സ് ആ​​​​ർ​​​​മി എ​​​​ന്ന​​​​ പേ​​​​രി​​​​ൽ വ​​​​ള​​​​രെ​​​​പ്പേ​​​​ർ പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യി എ​​​​ത്തി. മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ​​​​ത്തി ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യെ ക​​​​ണ്ടു. കു​​​ഞ്ഞി​​​നു മ​​​റ്റു ചി​​​കി​​​ത്സ​​​ക​​​ൾ ന​​​ല്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കു​​​​ഞ്ഞി​​​​ന്‍റെ ചി​​​​കി​​​​ത്സാകാ​​​​ര്യ​​​​ത്തി​​​​ൽ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും ആ​​​​ശു​​​​പ​​​​ത്രി​​​​യും ത​​​​മ്മി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടാ​​​​യാ​​​​ൽ കോ​​​​ട​​​​തി തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​ണു ബ്രി​​​​ട്ടീ​​​​ഷ് നി​​​​യ​​​​മം.

എന്നാൽ അവിടെ കോടതി പോലും അവർക്ക് വില്ലനായി. ജീ​​​​വ​​​​ൻ​​​​ര​​​​ക്ഷാ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ടു​​​​ത്തു​​​​മാ​​​​റ്റി മ​​​​രി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ്. കു​​​​ഞ്ഞി​​​​നെ വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ ആ​​​ഗ്ര​​​ഹം. ഇ​​​തു ന​​​ട​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ തി​​​​ങ്ക​​​​ളാ​​​​ഴ്ച കു​​​​ഞ്ഞി​​നു പൗ​​​​ര​​​​ത്വ​​​വും ന​​​​ല്കി. എ​​​​ന്നാ​​​​ൽ, ബ്രി​​​​ട്ട​​​​നി​​​​ലെ അ​​​​പ്പീ​​​​ൽ കോ​​​​ട​​​​തി എതിരു നിന്നതോ​​​​ടെ എ​​​​ല്ലാ പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ളും അ​​​​സ്ത​​​​മി​​​​ച്ചു.

shortlink

Post Your Comments


Back to top button