ഡൽഹി: ഡൽഹിയിൽ നിന്ന് ശ്രീനഗർ പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം എൻജിൻ തകരാറ് മൂലം ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. ഏപ്രിൽ ഏഴിന് എയർ ഇന്ത്യ വിമാനം എഐ 476 അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു.
ജോധ്പൂരിൽ നിന്നും ഡൽഹിക്കുള്ള വിമാനത്തിലെ ലാൻഡിംഗ് ഗിയർ പ്രശ്നം ക്രൂ മെമ്പേഴ്സിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വിമാനം ദിശ മാറ്റിവിട്ടു.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് എയർ ഇന്ത്യ വിമാനം ആകാശചുഴിയിൽപ്പെട്ടത്. എന്നാൽ അപകടത്തിൽ യാത്രക്കാർക്ക് കാര്യമായ പരിക്കുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല. അപകട സമയം വിമാനത്തിൽ 240 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
Post Your Comments