മുംബൈ: ടോള്‍ അടയ്ക്കാൻ മടിച്ച് ബാരിക്കേഡുമായി കടന്ന സ്വിഫ്റ്റിന്‍റെ വീഡിയോ വൈറലാകുന്നു. മുംബൈയിലെ വശി ടോള്‍ പ്ലാസയിലാണ് സംഭവം. ടോള്‍ അടയ്ക്കാൻ തയ്യാറാകാതെ കാർ ഡ്രൈവർ
ബാരിക്കേഡ് തകർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ബാരിക്കേഡ് കാറിന്റെ മുൻവശത്ത് കുടങ്ങിയത്. കാര്‍ നിര്‍ത്തി ബാരിക്കേഡ് നീക്കാന്‍ കാറോടിച്ചയാളും തയ്യാറായില്ല. ഇതോടെ ബാരിക്കേഡുമായി കാർ മുന്നോട്ട് പോകുകയായിരുന്നു.
also read: ടോൾ ബൂത്തിൽ ഡ്രൈവര്‍മാര്‍ക്ക് ഇനി ടോള്‍ രസീതിനൊപ്പം ചായയും
ബാരിക്കേഡുമായി കുതിക്കുന്ന സ്വിഫ്റ്റിന്റെ ദൃശ്യങ്ങള്‍ മറ്റൊരു കാര്‍ യാത്രികനാണ് ക്യാമറയില്‍ പകര്‍ത്തിയത്.വലിയ പ്ലാസ്റ്റിക് ബാരിക്കേഡ് മുന്നില്‍ കുടുങ്ങിയത് കൊണ്ടുതന്നെ വേഗത്തില്‍ ഓടിച്ചുപോകാന്‍ സ്വിഫ്റ്റ് വളരെ ബുദ്ധിമുട്ടുന്നത് വീഡിയോയിൽ കാണാം സാധാരണയായി വെള്ളം അല്ലെങ്കില്‍ മണല്‍ നിറച്ചാണ് പ്ലാസ്റ്റിക് ബാരിക്കേഡുകള്‍ നിരത്തുകളില്‍ സ്ഥാപിക്കാറ്. പക്ഷെ ഇവിടെയുണ്ടായിരുന്ന ബാരിക്കേഡ് പൊള്ളയായിരുന്നതിനാലാണ് കാറിൽ കുടുങ്ങിയത്
Post Your Comments