തിരുവനന്തപുരം : മെഡിക്കൽ കോളേജിനുള്ളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ എലി കടിച്ചു. രണ്ടു വിരലുകളുടെ ഭാഗമാണ് എലി കടിച്ചത്. പതിനഞ്ചാം വാര്‍ഡില്‍ കഴിയുന്ന അഞ്ചല്‍ സ്വദേശി രാജേഷിനു നേരെയാണ് എലിയുടെ ആക്രമണം ഉണ്ടായത്.
ഒരാഴ്ച മുന്‍പ് പെരുവിരലില്‍ എലി കടിച്ചതിന്റെ ചികിത്സയ്ക്കിടെയാണ് ഇന്നലെ രാത്രി വീണ്ടും പെരുവിരലിലും ഒപ്പം ചെറുവിരലിലും എലി കടിച്ചത് . ബൈക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റ രാജേഷിനെ ഒന്നരമാസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടതുകാലില്‍ പൊട്ടല്‍ ഉണ്ടായിരുന്നതിനാല്‍ ഇരുമ്പ് പ്ലേറ്റ് ഘടിപ്പിച്ചിരിക്കുകയായിരുന്നു. ഈ കാലിലെ പെരുവിരലിലാണ് ഒരാഴ്ച മുന്‍പു കടിയേറ്റത്.മരവിച്ചിരിക്കുന്ന കാലില്‍ കടിയേറ്റതു രാജേഷ് അറിഞ്ഞില്ല.
Post Your Comments