Latest NewsKeralaNews

സർക്കാർ നിശ്ചയിച്ച വേതനം നഴ്സുമാർക്ക് നൽകുന്നതിനെ കുറിച്ച് സ്വകാര്യ ആശുപത്രികൾ

കൊച്ചി: സ്വകാര്യ ആശുപത്രി നഴ്സുമാർക്കും ജീവനക്കാർക്കും സർക്കാർ നിശ്ചയിച്ച മിനിമം വേതനം നൽകാൻ സാധിക്കില്ലെന്നു വ്യക്തമാക്കി സ്വകാര്യ ആശുപത്രി അധികൃതർ. ഇതിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ രംഗത്ത്. സർക്കാർ ഉത്തരവ് ഇറങ്ങിയ സ്ഥിതിക്കു കോടതിയി‍ൽ അപ്പീൽ നൽകുമെന്നും നഴ്സുമാർ സമരത്തിന് ഇറങ്ങിയാൽ ആശുപത്രി അടച്ചിടുന്നത് ഉൾപ്പെടെയുള്ള മറ്റു മാർഗങ്ങൾ തേടണമെന്നും അസോസിയേഷൻ തീരുമാനിച്ചു. മാത്രമല്ല ഇക്കാര്യങ്ങൾ വൈകിട്ട് എറണാകുളം ഗസ്റ്റ് ഹൗസിലെ യോഗത്തിൽ വച്ച് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണനെ ധരിപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

read also: നഴ്സുമാരുടെ ശമ്പള പരിഷ്കരണം ; മാനേജ്‌മെന്റുകൾ കോടതിയിലേക്ക്

സർക്കാർ കാര്യമായി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയില്ലെന്നും കോടതിയെ നിയമവിരുദ്ധ ഉത്തരവിനെതിരെ സമീപിക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. ആശുപത്രിയിലെ നഴ്സുമാർ എല്ലാവരും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അംഗങ്ങളല്ലെന്നും ആശുപത്രി നടത്താൻ സമരത്തിനില്ലാത്ത നഴ്സുമാരെ ഉപയോഗിച്ച് ശ്രമിക്കണമെന്നും സാധിച്ചില്ലെങ്കിൽ പൂട്ടിയിടണമെന്നുമാണ് അസോസിയേഷൻ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button