പാലക്കാട്: പാലക്കാട് നഗരസഭയിലെ രണ്ടാമത്തെ അവിശ്വാസ പ്രമേയം പാസായി. ക്ഷേമകാര്യ കമ്മറ്റി ചെയർമാനെതിരായ അവിശ്വസ പ്രമേയമാണ് പാസായത്. കോൺഗ്രസ് അവതരിപ്പിച്ച അവിശ്വസ പ്രമേയത്തെ സിപിഎം പിന്തുണച്ചു.
also read: സിപിഎം പിന്തുണച്ചിട്ടും അവിശ്വാസപ്രമേയത്തിന് തിരിച്ചടി
കോൺഗ്രസ് ആദ്യം അവതരിപ്പിച്ച അവിശ്വാസ പ്രമേയം സിപിഎം പിന്തുണച്ചിട്ടും പാസായിരുന്നില്ല.
ഒരു സി.പി.എം അംഗത്തിന്റെ വോട്ട് അസാധുവായതുമൂലമാണ് പ്രമേയം പാസാക്കാന്‍ സാധിക്കാഞ്ഞത്.മരാമത്ത് സ്ഥിരംസമിതി ചെയര്‍മാനെതിരെ കൗണ്‍സിലര്‍ ബി.സുഭാഷ്, വികസന സ്ഥിരംസമിതി ചെയര്‍മാനെതിരെ എം.മോഹന്‍ബാബു, ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാനെതിരെ കെ.മണി, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാനെതിരെ വി. മോഹനന് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരുന്നത്.
Post Your Comments