പാലക്കാട്: സിപിഎം പിന്തുണച്ചിട്ടും അവിശ്വാസപ്രമേയത്തിന് തിരിച്ചടി. പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം പാസാക്കാന്‍ കഴിഞ്ഞില്ല. ഒരു സി.പി.എം അംഗത്തിന്റെ വോട്ട് അസാധുവായതുമൂലമാണ് പ്രമേയം പാസാക്കാന്‍ സാധിക്കാഞ്ഞത്. മരാമത്ത് സ്ഥിരംസമിതി ചെയര്‍മാനെതിരെ കൗണ്‍സിലര്‍ ബി.സുഭാഷ്, വികസന സ്ഥിരംസമിതി ചെയര്‍മാനെതിരെ എം.മോഹന്‍ബാബു, ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാനെതിരെ കെ.മണി, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാനെതിരെ വി. മോഹനന് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരുന്നത്.
അവിശ്വാസപ്രമേയത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് സിപിഎം രംഗത്തെത്തിയിരുന്നു. യുഡിഎഫ് നല്കിയ അവിശ്വാസപ്രമേയ നോട്ടീസിനെയാണ് സിപിഐഎം കൗണ്‍സിലര്‍മാര്‍ പിന്തുണച്ചത്. 52 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 9 അംഗങ്ങളാണുള്ളത്. പാലക്കാട് നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷന്മാരായ 4 ബിജെപി സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയായിരുന്നു പ്രമേയം.
വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാനെതിരെയും നോട്ടീസ് നല്‍കിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയാണ് പാലക്കാട്. നഗരകാര്യ മേഖലാ ജോയന്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന കോഴിക്കോട് നഗരസഭാ സെക്രട്ടറി മൃണ്മയി ജോഷിക്കും ബുധനാഴ്ച യുഡിഎഫ് നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ നോട്ടീസ് നല്‍കിയിരുന്നു.
Post Your Comments