Latest NewsKeralaNews

യാത്രാ ദുരിതത്തിന് അറുതി; റോറോ സർവീസ് ഇന്നുമുതൽ

കൊച്ചി: കൊച്ചിക്കാരുടെ യാത്രാ ദുരിതത്തിന് അറുതി. ഫോർട്ട് കൊച്ചി വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിക്കുന്ന റോറോ( റോള്‍ ഓണ്‍ റോള്‍ ഓഫ്) സർവീസ് ഇന്ന്‍  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. 16 കോടി രൂപ ചെലവിൽ കൊച്ചി കോർപ്പറേഷനാണ് റോറോ യാഥാർത്ഥ്യമാക്കുന്നത്.

ഇരുവശത്തുകൂടിയും വാഹനങ്ങൾ കയറ്റാനും ഇറക്കാനും കഴിയുന്ന ആധുനിക ജങ്കാറാണ് റോറോ. നിലവിലെ ജങ്കാറിൽ ഒരു വശത്ത് കൂടി മാത്രമാണ് വാഹനങ്ങള്‍ കയറ്റാനാകുക. എന്നാൽ റോറോ വാഹനങ്ങളെ അക്കരെ കടത്താൻ ഒരു പാലം പോലെ പ്രവർത്തിക്കും.

8 കോടി രൂപ ചെലവിൽ കൊച്ചി കപ്പൽശാലയിലാണ് റോറോ യാനങ്ങൾ നിർമിച്ചത്. എട്ട് കോടി രൂപ ചെലവിൽ നിർമിച്ച ആധുനിക രീതിയിലുള്ള ജെട്ടിയിലാണ് റോറോ അടുക്കുക. റോറോയിൽ മൂന്നര മിനിറ്റ് മാത്രം മതി ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലെത്താൻ. നാല് ലോറി, 12 കാറുകൾ, 50 യാത്രക്കാർ എന്നിവരെ ഒരേസമയം വഹിക്കാനാകും.

കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയുന്നതോടെ കൊച്ചിയിലെ ഗതാഗത കുരുക്ക് കുറയ്ക്കാൻ റോറോയ്ക്കാവുമെന്നാണ് പ്രതീക്ഷ .രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ ഭരണ സ്ഥാപനം റോറോ സർവീസ് തുടങ്ങുന്നത്.യാത്രാ ദുരിതത്തില്‍ വലയുന്ന പശ്ചിമ കൊച്ചിക്കാര്‍ക്ക് ആശ്വാസമാക്കുകയാണ് റോറോ സർവീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button