യുഎഇ: വാട്സ്ആപ്പിലൂടെ ഇടപാട് നടത്തി മയക്കുമരുന്ന് വിറ്റ പ്രതിയ്ക്ക് ദുബായ് കോടതി 10,000 ദിർഹം പിഴ വിധിച്ചു. 41 വയസുള്ള പാകിസ്താൻകാരനായ ഡ്രൈവറാണ് പിടിയിലായത്. ദുബായ് നാർക്കോട്ടിക് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ALSO READ: മയക്കുമരുന്ന് കടത്ത് ; പ്രമുഖ വനിതാ ക്രിക്കറ്റ് താരം പിടിയിൽ
2017 ഡിസംബർ 26ന് ദുബായ് അൽ മുറാക്കാബാദിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 16, 950 ദിർഹം പോലീസ് കണ്ടെത്തിയിരുന്നു. ഇത് മയക്കുമരുന്ന് വിറ്റതിലൂടെയുള്ള പണമാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പ്രതി ഇത് നിഷേധിച്ചു. പ്രതിയുടെ ഫോണിൽ നിന്ന് മയക്കുമരുന്ന് വിറ്റതുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
Post Your Comments