Latest NewsKeralaNews

മുഖ്യമന്ത്രിക്കെതിരെ വധഭീഷണിയുമായി നക്‌സല്‍ അനുകൂല പോസ്റ്റര്‍

മായന്നൂര്‍: മായന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വധഭീഷണിയുമായി നക്സല്‍ അനുകൂല പോസ്റ്റര്‍. മായന്നൂര്‍ കാവ് സ്റ്റോപ്പ് കഴിഞ്ഞുള്ള കൊണ്ടാഴി സ്വദേശിയുടെ വെല്‍ഡിങ് വര്‍ക്ക് ഷോപ്പിന്റെ മതിലിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. എസ്.ഐ. പി.കെ. ദാസിന്റെ നേതൃത്വത്തില്‍ പഴയന്നൂര്‍ പോലീസും സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് സി.ഐ. റാഫിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി.

പ്രദേശത്ത് ഇത്തരമൊരു സംഭവം ആദ്യമായതിനാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ വ്യക്തമായ നിഗമനങ്ങളിലെത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ എട്ടരയോടെ വെല്‍ഡിങ് വര്‍ക്ക്ഷോപ്പിനു സമീപത്തുള്ള വാട്ടര്‍ സര്‍വീസ് സെന്ററിലെ മനോജാണ് പോസ്റ്റര്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പഴയന്നൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നക്സല്‍ ബാരി ഗ്രൂപ്പ് കേരളഘടകം എന്ന പേരിലാണ് പോസ്റ്റര്‍. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി വടക്കാഞ്ചേരി മജിസ്ട്രേറ്റിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്ന് എസ്.ഐ. പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button