Latest NewsNewsIndia

25 വര്‍ഷം പഴക്കമുള്ള പൊതു ശൗചാലയം തകര്‍ന്ന് വീണ് രണ്ട് മരണം

മുംബൈ: 25 വര്‍ഷം പഴക്കമുള്ള പൊതു ശൗചാലയം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു.  മൃതദേഹം കണ്ടെത്തിയത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ്. ശനിയാഴ്ച മുംബൈ ഭണ്ഡൂപ് മേഖലയിലെ കെട്ടിടമാണ് തകര്‍ന്നത്. മരിച്ചത് ബാബുലാല്‍ ദേവ്ജി (40), ലൗബീന്‍ ജേത്‌വ (42) എന്നിവരാണ്.

read also: അമ്മ വിദേശത്ത് നിന്ന് അയയ്ക്കുന്ന പണം കാമുകന് അടിച്ച് പൊളിക്കാന്‍, വീട്ടില്‍ ഒരു ശൗചാലയം പോലുമില്ല, അഞ്ച് മാസം തീവ്ര പ്രണയം ഉപേക്ഷിച്ച് യുവതി തിരികെ എത്തി

ഏകദേശം 25 വര്‍ഷം പഴക്കമുള്ള ശൗചാലയം വേണ്ട രീതിയില്‍ മുന്‍സിപ്പാലിറ്റി പരിപാലിക്കാത്തതിന്റെ ഫലമായാണ് തകർന്ന് വീണതെന്ന ആക്ഷേപമുണ്ട്. ശൗചാലയത്തിന്റെ ചുമരുകളും മേല്‍ക്കൂരകളും ഇന്ന് രാവിലെ തകര്‍ന്ന് വീഴുകയായിരുന്നെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍‌ പി.അഖിലേഷ് കുമാര്‍ സിംഗ് പറഞ്ഞു. ശൗചാലയത്തിന്റെ അടിത്തറയടക്കം പൂര്‍ണമായി തകര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button