അങ്കാര: ഹോട്ടൽ മുറിയിൽ തനിച്ചായ സമയത്ത് പ്രസവേദന വന്നതിനെ തുടർന്ന് യുട്യൂബിന്റെ സഹായത്തോടെ യുവതിക്ക് സുഖപ്രസവം. 22 കാരിയായ ടിയ ഫ്രീമാൻ എന്ന യുവതിയാണ് ടര്‍ക്കിയിലെ ഹോട്ടല്‍ മുറിയില്‍ യുട്യൂബിന്റെ സഹായത്തോടെ പ്രസവിച്ചത്. അമേരിക്കയില്‍ നിന്ന് ജര്‍മനിയിലേക്ക് തനിച്ച് യാത്ര ചെയ്യുന്നതിനിടയിലാണ് യുവതിക്ക് പ്രസവവേദന ആരംഭിക്കുന്നത്.
Read Also: ഗര്‍ഭിണി കരഞ്ഞാല്‍ കുഞ്ഞിന് സംഭവിക്കുന്നതിങ്ങനെ
സഹായത്തിന് ആരുമില്ലാത്ത അവസ്ഥയിൽ യൂട്യൂബിലൂടെ വീഡിയോ കണ്ട് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. പൊക്കിള്‍ക്കൊടി മുറിക്കാന്‍ ചൂടുവെള്ളത്തില്‍ തിളപ്പിച്ച ഷൂ ലെയ്‌സാണ് ഉപയോഗിച്ചത്. പിറ്റേന്നു രാവിലെ ഹോട്ടല്‍ അധികൃതരും എംബസിയും ചേര്‍ന്ന് അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലാക്കി. ടിയ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ഷെയർ ചെയ്‌തിരിക്കുന്നത്.
Post Your Comments