പാമ്പ് കടിയേറ്റ ഭാര്യയ്ക്ക് ചാണകംകൊണ്ട് പ്രാകൃത ചികിത്സ നല്‍കി ഭര്‍ത്താവ്. വീട്ടിലെ ആവശ്യത്തിനായി പറമ്പില്‍ ചെറിയ വിറകുതടികള്‍ ശേഖരിച്ചു കൊണ്ടിരുന്നതിനിടെയാണ് യുവതിയെ പാമ്പ് കടിച്ചത്. ഉടന്‍ യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിനു പകരം അവരുടെ ശരീരം മുഴുവന്‍ ചാണകംകൊണ്ട് മൂടുകയായിരുന്നു. കൃത്യമായ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്ന് യുവതി നിമിഷങ്ങള്‍ക്കകം മരണപ്പെടുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദേവേന്ദ്രി എന്ന യുവതിയാണ് മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മരണപ്പെട്ടത്. റമ്പില്‍ ചെറിയ വിറകുതടികള്‍ ശേഖരിച്ചു കൊണ്ടിരുന്ന ദേവേന്ദ്രിക്കാണ് പാമ്പ് കടിയേറ്റത്. വീട്ടിലേക്ക് മടങ്ങിയെത്തിയ അവര്‍ വിവരം ഭര്‍ത്താവിനെ അറിയിച്ചു. ഉടന്‍ തന്നെ ഒരു പാമ്പാട്ടിയെ ഭര്‍ത്താവ് വിളിച്ചു വരുത്തി ഭാര്യയെ ചികിത്സിക്കണമെന്നും വിഷം പുറത്തെടുക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
അയാളുടെ നിര്‍ദേശപ്രകാരമാണ് ഭാര്യയുടെ ശരീരമാസകലം ഭര്‍ത്താവ് ചാണകം കൊണ്ട് മൂടിയത്. തുടര്‍ന്ന് കുറച്ച് സമയത്തിനുള്ളില്‍ ദേവേന്ദ്രിക്ക് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.
Post Your Comments