ദക്ഷിണ കൊറിയ: പത്തുവര്‍ഷത്തിനു ശേഷം ചരിത്രം വഴി മാറുന്നു. ഒരു ദശകത്തിനു ശേഷം ഉത്തര കൊറിയയും ദക്ഷിണകൊറിയയും ചര്‍ച്ചയ്ക്കിരിക്കുന്നു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള ചര്‍ച്ച ഇന്നു രാവിലെ ഒന്‍പതരയ്ക്കു (ഇന്ത്യന്‍സമയം രാവിലെ ആറ്) തുടങ്ങിക്കഴിഞ്ഞു.
ആദ്യമായാണ് ഉത്തര കൊറിയന്‍ ഭരണത്തലവന്‍ ദക്ഷിണ കൊറിയയില്‍ എത്തുന്നത്. യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ ആവശ്യമായ ആണവനിരായുധീകരണമാണ് ഇന്നത്തെ ചര്‍ച്ചയിലെ നിര്‍ണായക വിഷയം.
ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സമാധാനഗ്രാമമായ പന്‍മുന്‍ജോങ്ങിലാണു ചരിത്രപ്രധാന കൂടിക്കാഴ്ച. 1953 ജൂലൈ 27ന്, കൊറിയന്‍ യുദ്ധത്തിനു വിരാമമിട്ട കരാര്‍ ഒപ്പുവച്ചത് ഇവിടെയായിരുന്നു.
Post Your Comments